Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍

സർവ്വകലാശാലകളിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പു നൽകി; ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ നിർണായക നീക്കത്തിന് കാത്ത് സർക്കാരും പ്രതിപക്ഷവും; മണിക്കൂറുകൾക്കകം ആ തീരുമാനം

07 FEBRUARY 2022 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ

അവധിക്കാലം ഉല്ലാസമാക്കാനൊരുങ്ങി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ നിർണായക നീക്കത്തിന് കാത്തിരിക്കുകയാണ് സർക്കാരും പ്രതിപക്ഷവുംഓർഡിനൻസിൽ ഗവർണർ ഇന്ന് ഒപ്പിടാനാണ് സാധ്യത കൂടുതൽ. വിദേശ യാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്‌ച്ചയിൽ സർക്കാരുമായി ഗവർണർക്കുണ്ടായിരുന്ന ഭിന്നതയ്ക്ക് വിരാമമായി എന്നാണ് ലഭ്യമകുന്ന സൂചന.

അതുകൊണ്ടുതന്നെ ഓർഡിനൻസ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഗവർണർ ഇന്ന് നിർണായക തീരുമാനം എടുക്കും എന്നത് നൂറ് ശതമാനം ഉറപ്പാണ്. ലക്ഷദ്വീപിൽ നിന്നും തിരിച്ചെത്തിയ ഗവർണർ ഓർഡിനൻസുമായി ബന്ധപ്പെട്ട വിഷയം കാര്യമായി എടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ വരവോടെ ഗൗരവകരമായി എടുക്കും എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ഓർഡിനൻസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടിലൊന്ന് അറിയാം എന്ന് തന്നെ കരുതുകയാണ്.

അതേസമയം ഇന്നലെ ഒരു മണിക്കൂറിലേറെയായിരുന്നു രാജ്ഭവനിൽ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു . ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമെന്ന ശുഭപ്രതീക്ഷ പുലർത്തുകയാണ് സർക്കാർ.

മാത്രമല്ല സർവ്വകലാശാലകളിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് കൂടി മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പു നൽകിയിരിക്കുകയാണ് . ഗവർണർ ഓർഡിൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ കത്തു നൽകിയിട്ടുണ്ടായിരുന്നു . ലോകായുക്ത ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയാൽ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

ഗവർണർ ഓർഡിനൻസിൽ ഒപ്പിടാതിരുന്നാൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവന്ന് നിയമം പാസാക്കുവാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമല്ലെന്ന് സർക്കാർ വ്യക്തമാക്കി . എന്നാൽ ഈ വിശദീകരണത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് പുതിയ കത്തുനൽകുകയുണ്ടായി .

സർക്കാരിന്റെ വാദങ്ങളെ വീണ്ടും തടഞ്ഞു കൊണ്ടാണ് കത്ത് നൽകിയത് . ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം നൽകിയ കത്തിന് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിക്കുകയുണ്ടായി. ഓർഡിനൻസ് ഗവർണർക്കു സമർപ്പിച്ച് കഴിഞ്ഞ് ഇത്ര ദിവസത്തിനകം തീരുമാനമെടുക്കണമെന്ന വ്യവസ്ഥയൊന്നുമില്ല. ഏത് സമയത്ത് ചെയ്യണമെന്ന് ഗവർണർക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. മൂന്നുമാസം മുന്നേ സർക്കാർ നൽകിയ മറ്റൊരു ഓർഡിനൻസും രാജ്ഭവനിൽ ഉണ്ട്.

തീരുമാനം കാത്തു കിടക്കുകയാണ് ആ ഓർഡിനൻസും. സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണം സംബന്ധിച്ചാണ് ഇതുള്ളത് . അപ്പലേറ്റ് ട്രിബ്യൂണലായി ജഡ്ജിനെ നിയമിക്കുന്ന സമയം ചാൻസലറായ ഗവർണറോടും ഹൈക്കോടതിയോടും കൂടിയാലോചിക്കണം എന്ന വ്യവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത് . ഈ കൂടിയാലോചനകൾ ഭേദഗതിയിലൂടെ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്.

ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപകരം ജില്ലാ ജഡ്ജിയെ നിയമിക്കാമെന്ന വ്യവസ്ഥ ഒരു ഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്നു. കൂടിയാലോചനാ വ്യവസ്ഥ ഒഴിവാക്കിയതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തിയില്ലാത്തത് കൊണ്ടാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാത്തത്.

ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെക്കാതിരുന്നാൽ നിയമസഭാ സമ്മേളനം ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കുകയും സർക്കാരിന് ബില്ലായി കൊണ്ടുവരാനും സാധിക്കും. ഓർഡിനൻസായി നിയമഭേദഗതി കൊണ്ടുവന്നതിനെയാണ് സി.പി.ഐ. ഇപ്പോൾ എതിർത്തിരിക്കുന്നത് . നിയമത്തിന്റെ ഉള്ളടക്കത്തെ ഇത് വരെ എതിർത്തിട്ടില്ല.

ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് കാര്യങ്ങൾ അനുകൂലമായി മാറും . എന്നാൽ അങ്ങനെ സംഭവിച്ചാൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും എന്ന ദൃഢനിശ്ചയത്തിലാണ്.

ഗവർണർ ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനേൽക്കുന്ന കനത്ത പ്രഹരമായി അത് മാറും . ലോകായുക്ത നിയമം ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട് സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സി പി എമ്മിന് അതൊരു തിരിച്ചടി തന്നെയാണ് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (6 minutes ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (16 minutes ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (31 minutes ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (41 minutes ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (53 minutes ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (1 hour ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (1 hour ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (2 hours ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (3 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends