കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 4232 പേർക്ക്; രോഗമുക്തി നേടിയത് 4712 പേർ, ണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2510 ആയി

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4232 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 4712 പേർ രോഗമുക്തി നേടികയുണ്ടായി. തുടർച്ചയായ ദിവസങ്ങളിൽ പുതിയ കേസുകളേക്കാൾ രോഗമുക്തി റിപ്പോർട്ട് ചെയ്യുന്നത് ആശ്വാസമാണ് എന്നാണ് അധികൃതർ റിപ്പോർട്ട് ചെയ്യുന്നത്.അതോടൊപ്പം തന്നെ രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2510 ആയി. 28,419 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്.
എന്നാൽ 14.9 ശതമാനമാണ് രോഗസ്ഥിരീകരണം. 567 പേർ കോവിഡ് വാർഡുകളിലും 87 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുകയാണ്. 53,427 ആണ് രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ എന്നത്. സൗദി (33,246), ബഹ്റൈൻ (59,033), ഖത്തർ (13,099), യു.എ.ഇ (70,743), ഒമാൻ (22,155) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ.
അതേസമയം രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























