ഗവര്‍ണര്‍ ഒപ്പിട്ടു... സര്‍ക്കാരിന് ആശ്വാസം... ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയശേഷം മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ലോകായുക്തനിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവും നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകായുക്ത നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന അഭിപ്രായത്തിന് നിയമപരമായ സാംഗത്യമോ നിലനില്‍പ്പോ ഇല്ല.
2013 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ലോക്പാല്‍ ബില്‍ പാസാക്കി . ആ ബില്ലിന്റെ പാര്‍ട്ട് 3 ല്‍, എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു.
അങ്ങനെ പാസാക്കേണ്ട സംസ്ഥാന നിയമത്തിന്റെ മാതൃകയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ലോകസഭയില്‍ ബില്ല് ചര്‍ച്ച ചെയ്ത് പാസാക്കിയപ്പോള്‍ ഒരു ഭേദഗതി വരുത്തി. സമ്മതമുള്ള സംസ്ഥാനങ്ങള്‍ക്ക് മാത്രമേ കേന്ദ്ര ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്ന സംസ്ഥാന നിയമത്തിന്റെ മാതൃക ബാധകമാക്കാവൂ എന്നതായിരുന്നു ആ ഭേദഗതി.
https://www.facebook.com/Malayalivartha
























