നിരാശയോടെ ക്രൈംബ്രാഞ്ച് സംഘം....മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപിന്റെ ആലുവയിലെ വീടിന് മുന്നില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മടങ്ങി, ജാമ്യഹര്‍ജി തള്ളിയാല്‍ ഉടന്‍ ദിലീപിന്റെ വീടിനുള്ളില്‍ പ്രവേശിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം

നിരാശയോടെ ക്രൈംബ്രാഞ്ച് സംഘം....മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപിന്റെ ആലുവയിലെ വീടിന് മുന്നില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മടങ്ങി, ജാമ്യഹര്‍ജി തള്ളിയാല്‍ ഉടന്‍ ദിലീപിന്റെ വീടിനുള്ളില്‍ പ്രവേശിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം
ഇതിനായി രാവിലെ തന്നെ പോലീസ് ദിലീപിന്റെ വീടിന് മുന്നില്‍ തമ്പടിച്ചിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടിന് മുന്നിലും പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇവരും ഹൈക്കോടതി വിധി വന്ന് നിമിഷങ്ങള്‍ക്കകം മടങ്ങുകയായിരുന്നു.
വിധിയില്‍ തിരിച്ചടി ഭയന്ന് പ്രതികള്‍ വീട്ടില്‍ നിന്നും മാറിയിരുന്നുവെന്നാണ് വിവരം. ദിലീപിന്റെ അനുപിന്റെയും വീടുകള്‍ ആളൊഴിഞ്ഞ നിലയിലാണ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സത്യം ജയിച്ചുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പ്രതികരിച്ചു.
കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്നത്.
അന്വേഷണവുമായി സഹകരിക്കണമെന്ന കര്‍ശന നിര്‍ദേശം കോടതി ദിലീപിന് നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തപക്ഷം പ്രോസിക്യൂഷന് അറസ്റ്റ് നടപടികള്‍ക്കു വേണ്ടി കോടതിയെ സമീപിക്കാവുന്നതാണ്.
സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും പ്രതികള്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാത്രമല്ല, പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം.
https://www.facebook.com/Malayalivartha
























