തലയില്‍ ആദ്യം തീപിടിച്ചതിനാൽ കുട്ടിയുടെ നിലവിളി പുറത്ത് കേട്ടില്ല, വീടിനു പിന്‍വശത്ത് പതിനാറുകാരി പൊള്ളലേറ്റ് മരിച്ച നിലയില്‍, തീകൊളുത്തിയത് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ച്

കൊല്ലത്ത് പതിനാറു വയസുകാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചാലുംമൂട് പനയത്താണ് സംഭവം. വീടിനു പിന്‍വശത്തായിട്ടാണ് കുട്ടിയെ തീപ്പൊളളലേറ്റ് വെന്തുമരിച്ച നിലയിൽ കണ്ടെത്തുന്നത്.പനയം ചിറ്റയം സ്വദേശികളായ എഡിസന്‍റെയും ഹേമയുടെയും മകളായ ഹന്നയാണ് മരിച്ചത്.
സംഭവം ആത്മഹത്യയെന്ന സംശത്തിലുറച്ച് നിൽക്കുകയാണ് പൊലീസ്. എല്ലാ ദിവസവും പുലര്‍ച്ചെ പഠിക്കാനായി കുട്ടി അലാറം വെച്ച് എഴുന്നേറ്റ് വീടിന് പിന്‍വശത്തേക്ക് പോകാറുണ്ട്. കഴിഞ്ഞ ദിവസവും രാവിലെയും ആറുമണിക്ക് അലാറം അടിച്ച് കുട്ടി ഉണര്‍ന്ന്, വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ ഏഴു മണിയായിട്ടും കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കുട്ടി ജീവനൊടുക്കാൻ കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായൊരു വ്യക്തതകിട്ടിയിച്ചില്ല. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാകാം ഇത്തരത്തിൽ ഒരു കടുംകൈയ്യിലേക്ക് കുട്ടിയെ നയിച്ചതെന്ന നിഗമാനത്തിലാണ് പോലാസ്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള വിഷമത്തില്‍ കുട്ടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചിറ്റയം സെന്‍റ് ചാള്‍സ് ബെറോമിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹന്ന.
സ്കൂളില്‍ നടത്തിയ ഇന്‍റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ ഹന്നയ്ക്ക് വിഷമം ഉണ്ടായിരുന്നതായി ഒപ്പമുള്ള വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ ഹന്ന ഓമനിച്ച് വളര്‍ത്തിയിരുന്ന നായയെ കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഉപേക്ഷിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ രണ്ടു സംഭവങ്ങളിലും ഹന്നയ്ക്ക് ഉണ്ടായ മനോവിഷമം ആത്മഹത്യയ്ക്ക് കാരണമായിരിക്കാമെന്നാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്.എന്നാ ഇതിൽ സ്ഥരീകരണമൊന്നും തന്നെ ഉണ്ടായിട്ടില്ല.
പെൺകുട്ടി വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ചാണ് തീകൊളുത്തിയതെന്നും വ്യക്തമായിട്ടുണ്ട്. തലയില്‍ ആദ്യം തീപിടിച്ചത് കൊണ്ടാകാം കുട്ടിയുടെ നിലവിളി പുറത്ത് കേള്‍ക്കാതിരുന്നതെന്നാണ് പൊലീസ് നിഗമനം.എന്തായാലും സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. വീട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിന് ഇടയാക്കിയ കാരണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha

























