കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് മരങ്ങളും വയലുകളും വളഞ്ഞ നടപ്പാതകളും കൊണ്ട് ചുറ്റപ്പെട്ട 100 ഏക്കര്‍ വിസ്തൃതിയുള്ള ഫാംഹൗസിൽ.....താരപ്രഭയിലായിരിക്കുമ്പോഴും കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച കർഷകൻ...

ബോളിവുഡിലെ ഏറ്റവും തലതൊട്ടപ്പനായ നടനായിരുന്നെങ്കിലും കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച കർഷകൻ കൂടിയായിരുന്നു ധർമേന്ദ്ര. ലുധിയാനയിലെ ഗ്രാമജീവിതം അദ്ദേഹത്തെ പിന്തുടർന്നതിന് തെളിവായിരുന്നു മുംബൈ നഗരാരവങ്ങളിൽ നിന്നും അകന്നുള്ള ലോണാവാലയിലെ ഫാം ഹൗസ് വാസം.
സിനിമയില്‍ നിന്ന് ലഭിച്ച വലിയ സമ്പത്തിന്റേ ആഡംബരത്വത്തില്‍ നിന്നെല്ലാം മാറി അദ്ദേഹം തിരഞ്ഞെടുത്ത ലോണാവാലയിലെ ഭവനം തന്നെ ഇതിനുദാഹരണമാണ്. മരങ്ങളും വയലുകളും വളഞ്ഞ നടപ്പാതകളും കൊണ്ട് ചുറ്റപ്പെട്ട 100 ഏക്കര്‍ വിസ്തൃതിയുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് അദ്ദേഹം കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്.
ആഡംബര കാഴ്ചയ്ക്ക് പകരം ലാളിത്യം തിരഞ്ഞെടുത്ത ഒരു സ്ഥലം കൂടിയാണിത്. മുംബൈയുടെ ആരവങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ടതായി തോന്നുന്ന ഒരു സ്ഥലത്താണ് ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. പഞ്ചാബിലെ സഹ്നെവാളില്‍ വളര്‍ന്ന ധര്‍മേന്ദ്രയ്ക്ക് കൃഷി കേവലം ഫാഷനായിരുന്നില്ല. അത് അദ്ദേഹത്തിന്റെ ജീവിതമായിരുന്നു.
മിക്ക ഇന്‍ഡോര്‍ ഇടങ്ങളിലും മരം, കല്ല്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജൈവകൃഷിയിലാണ് ഈ ഫാംഹൗസിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും അരിയും ധര്‍മ്മേന്ദ്ര കൃഷി ചെയ്യുന്നു.
ജൈവകൃഷിയും വളർത്തുമൃഗങ്ങളും യോഗയുമായി അദ്ദേഹം അവിടെ സജീവമായിരുന്നു. ആദ്യ ഭാര്യ പ്രകാശ് കൗർ ആയിരുന്നു ഫാം ഹൗസ് ജീവിതത്തിലെ കൂട്ട്. ഫാം ഹൗസിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ സജീവവുമായിരുന്നു.
ചെടികൾ നനക്കുന്നതും മാങ്ങ പറിക്കുന്നതും താറാവുകളുടെ പിന്നാലെ ഓടുന്നതുമായ വിഡിയോകൾ അദ്ദേഹം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു.
അതേസമയം ധര്‍മേന്ദ്രയുടെ നിര്യാണത്തോടെ ഇന്ത്യന്‍ സിനിമയില്‍ ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























