തെറ്റ് പറ്റി ,ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ അബദ്ധം ഗൾഫിൽ നിന്ന് കേരളത്തിലെത്തിയത്...യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന,സൗഹൃദങ്ങൾക്ക് വിലമതിച്ചിരുന്ന , അർഹിക്കുന്നത് നമ്മളെ തേടി എത്തുമെന്ന് വിശ്വസിച്ചിരുന്ന ദൈവ ഭയമുള്ള സ്വപ്ന എങ്ങനെ സ്വപ്ന സുരേഷ് എന്ന കള്ളക്കടത്തുകാരിയായി?. മലയാളിവാർത്തയോട് ഹൃദയം തുറന്ന് സ്വപ്ന സുരേഷ് ...

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്വപ്ന സുരേഷ് എന്ന പേര് കേരളത്തെ പിടിച്ചുകുലുക്കി ... നയതന്ത്ര അധികാരം മറയാക്കിയുള്ള സ്വർണക്കടത്ത് കേസ് എന്നതിനപ്പുറം ഒരുപാട് രാഷ്ട്രീയ വിവാദത്തിനും സ്വപ്ന തിരികൊളുത്തി...
സത്യത്തിൽ സ്വപ്നയുടെ ജീവിതത്തിൽ സംഭവിച്ചത് എന്തായിരുന്നു? യു എ ഇ യിൽ നിന്ന് കേരളത്തിലേയ്ക്ക് വന്നതാണ് ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ അബദ്ധമെന്ന് മലയാളിവാർത്തയോട് സ്വപ്ന പറയുന്നു.. ഡിവോഴ്സിന്റെ സമയത്താണ് കേരളത്തിൽ എത്തുന്നത് ..മൂന്നരവയസ്സുമാത്രമുള്ള മകളുമായി ആശ്രയിക്കാൻ ആരുമില്ലാതെ തിരുവനന്തപുരം എയർപോർട്ടിൽ എത്തി ..സഹായിക്കാൻ നിരവധിപേരെത്തി...എല്ലാവര്ക്കും ഒറ്റ ഉദ്ദേശം മാത്രമായിരുന്നു... പലരെയും തിരിച്ചറിയാൻ വൈകിപ്പോയി... അന്നുമുതൽ ഇന്നുവരെ ജീവിതത്തോട് പോരാടി ..അവസാനം കള്ളക്കടത്തുകാരി എന്നപേര് മാത്രം സ്വന്തം ....
കാശിനോ സുഖ ജീവിതത്തിനോ വേണ്ടി ഒരിക്കലും ആരുടെമുന്നിലും കോംപ്രമൈസ് ചെയ്തില്ല.. 'സിംഗിൾ മദർ എന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു..ആദ്യ വിവാഹം പരാജയപ്പെട്ടപ്പോൾ ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന്.. ആത്‌മഹത്യയ്ക്ക് ശ്രമിച്ചു.. അവിടെ നിന്നും രക്ഷപ്പെട്ടു, രണ്ടാം വിവാഹത്തിൽ ഒരു മകനുണ്ടായി, അതോടെ മകന്റെ അച്ഛൻ ഉൾപ്പടെ മൂന്നുപേരെ നോക്കേണ്ട ഉത്തരവാദിത്തം തലയിലായി ...
രണ്ടാം വിവാഹവും പരാജയമായതോടെ ജോലിസംബന്ധമായ എന്ത് റിസ്‌ക്കും ഏറ്റെടുക്കാൻ നിർബ ന്ധിതയാവുകയായിരുന്നു...യു എ ഇ കോൺസുലേറ്റിൽ ജോലിചെയ്യുമ്പോഴും അവർ ആവശ്യപ്പെട്ട കാര്യങ്ങൾ അതുപോലെ വിജയകരമായി നടപ്പിലാക്കുക എന്ന് മാത്രമായിരുന്നു എന്റെ ലക്‌ഷ്യം ...
വിശ്വസിച്ച സൗഹൃദങ്ങളിൽ പലതും പൊയ്മുഖങ്ങളായിരുന്നു... എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ആഗ്രഹിച്ചിരുന്ന സ്വപ്ന സുരേഷിനെ കുടുക്കാൻ പലർക്കും നിഷ്പ്രയാസം കഴിഞ്ഞു.. എന്നിട്ടും കൈവിട്ട സുഹൃത്തുക്കളെ ആരെയും തള്ളിപ്പറയുന്നില്ല,..ശിവശങ്കറെ പോലും..പക്ഷെ ഇനിയും പ്രതികരിക്കാതിരുന്നാൽ ജീവിയ്ക്കാനുള്ള അർഹതപോലും നഷ്ടപ്പെടും .. അമ്മയെന്നോ സ്ത്രീ എന്നോ വ്ല്ല അവകാശം ഇല്ലാതാകും... ഇനിയും സത്യം ലോകം അറിയണം.. അതിന് വേണ്ടി മാത്രമാണ് ഈ തുറന്നു പറച്ചിൽ .. സ്വപ്ന സുരേഷ് മലയാളിവാർത്തയോട് പറഞ്ഞു..
https://www.facebook.com/Malayalivartha

























