മീഡിയാവണ്‍ ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ നിരോധനത്തിന്റെ മുന്നോടിയാണോ?

മീഡിയാവണ്‍ ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ നിരോധനത്തിന്റെ മുന്നോടിയാണോ?
ദേശദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മീഡിയാവണ്‍ നിരോധിക്കപ്പെട്ടത്. ഇതാണ് ഹൈക്കോടതി ശരിവെച്ചത്. മാധ്യമം പത്രമാണ് ചാനലിന്റെ മാതൃസ്ഥാപനം. ഐഡിയല്‍ പബ്ലിക്കേഷന്‍സാണ് പത്ര സ്ഥാപനത്തിന്റെ ഉടമസ്ഥര്‍. മീഡിയാവണ്‍ ചാനല്‍ തുടങ്ങുന്നതിനു നേതൃത്വം നല്‍കിയതും ഇവരാണ്. ഈ സ്ഥാപനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തെ ഇസ്ലാമി വഹാബിസത്തിന്റെ പ്രചാരകരാണെന്നാണ് ബി ജെ പി നേതാക്കള്‍ വാദിക്കുന്നത്.
ലോകം മുഴുവന്‍ ഇസ്ലാം മതത്തിന്റെ കീഴില്‍ വരണമെന്നും മറ്റു മതവിശ്വാസങ്ങള്‍ അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ട് ദൈവനിഷേധം നടത്തുന്നു എന്നും അതുകൊണ്ട് അവയെ നശിപ്പിക്കേണ്ടത് ദൈവഹിതമാണെന്നും വിശ്വസിക്കുന്നവരാണ് വിഹാബികള്‍. ഇതാണ് കാലടി സര്‍വകലാശാലാ മുന്‍ വി സി യും ബി ജെ പി നേതാവുമായ ഡോ.കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വഹാബിസ പ്രചാരണ വിഭാഗമാണ് ഈ ദൗത്യം ഏറ്റെടുത്തു നടത്തുന്നതെന്ന് ഡോ.രാധാക്യഷ്ണന്‍ പറഞ്ഞു.
ആഗോള വിപണിയില്‍ പെട്രോളിന്റെ വില കുതിച്ചുയര്‍ന്നപ്പോള്‍ കുമിഞ്ഞുകൂടിയ പണത്തില്‍ ഒരു വിഭാഗം ഇസ്ലാമിക രാജ്യങ്ങള്‍ വിഹാബിസത്തിന്റെ പ്രചാരണത്തിനുവേണ്ടി നീക്കിവെച്ചു. ആ പണം, മാധ്യമരംഗം, അക്കാദമിക സ്ഥാപനങ്ങള്‍, സാഹിത്യ പ്രസിദ്ധീകരണ രംഗം എന്നിവിടങ്ങളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഈ വഹാബി ഫണ്ട് സ്വീകരിച്ചുകൊണ്ടാണ് ഐഡിയല്‍ പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചതും മാധ്യമം പത്രം 1987ല്‍ തുടങ്ങിയ തും എന്നാണ് ഡോ.രാധാകൃഷ്ണന്‍ പറയുന്നത്.
പത്രം തുടങ്ങുന്നതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പത്രാധിപരെ അന്വേഷിച്ചു നടക്കുന്ന കാലത്തെ കുറിച്ചും ഡോ രാധാകൃഷ്ണന്‍ ഓര്‍ത്തു.
അക്കാലത്ത് ഒരിക്കല്‍ അവര്‍ സി പി ശ്രീധരനെ സമീപിച്ചു. സാഹിത്യ പരിഷത്തിന്റെ പ്രസിഡണ്ടായിരുന്നു അദ്ദേഹം. ഏതാണ്ട് എല്ലാദിവസവും വൈകുന്നേരം പരിഷത്ത് ഓഫീസില്‍ അദ്ദേഹം എത്തുമായിരുന്നു. അക്കാലത്ത് പരിഷത്ത് സജീവമായിരുന്നു. വൈകുന്നേരങ്ങളില്‍ എഴുത്തുകാരും വായനക്കാരും അവിടെ ഒത്തുകൂടിയിരുന്നു. ജമാഅത്തെ ഇസ്ലാമിക്കാര്‍ സി പി സാറിനെ കാണാനെത്തിയപ്പോള്‍ സാറിന്റെ മുറിയില്‍ ഞാനുമുണ്ടായിരുന്നു. ഇവര്‍ സംസാരിക്കാനായി എത്തിയപ്പോള്‍ ഞാന്‍ പുറത്തുപോകാന്‍ ഭാവിച്ചപ്പോള്‍ അദ്ദേഹം വിലക്കി.
മാധ്യമത്തിന്റെ പത്രാധിപരായി സി പി സാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നയിരുന്നു അവരുടെ ആവശ്യം. ആകര്‍ഷകമായ സേവന വ്യവസ്ഥകളും അവര്‍ മുന്നോട്ടുവെച്ചു. അക്കാലത്തു വീക്ഷണത്തില്‍ നിന്നും കൃത്യമായി ശമ്പളം പോലും ലഭിച്ചിരുന്നില്ല എന്നതും ഓര്‍ക്കണം. ആ വാഗ്ദാനം അദ്ദേഹം നിരസിച്ചു. അവരോട് അദ്ദേഹം പറഞ്ഞ കാര്യം എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. തന്റെ ആദര്‍ശബോധം ദേശീയതയിലും ദേശീയ പ്രസ്ഥാനത്തിലും അധിഷ്ഠിതമാണ്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമിയുടേത് പോലുള്ള ഒരു സംഘടന നേതൃത്വം നല്‍കുന്ന പത്രത്തിന്റെ ഭാഗമാകാന്‍ തനിക്കാകില്ല.
സിപി സാര്‍ നിരസിച്ചതിനുശേഷമാണ് പികെ ബാലകൃഷ്ണനെ അവര്‍ പത്രാധിപരായി നിയമിച്ചത്. അദ്ദേഹത്തെ സമീപിക്കാന്‍ അവരെ ഉപദേശിച്ചതും സി പി സാര്‍ തന്നെയായിരുന്നു. പിന്നീട് സിപിഐക്കാരനായ സി രാധാകൃഷ്ണനും ദേശീയതയുടെ വക്താവായിരുന്ന ടി വേണുഗോപാല കുറുപ്പും മാധ്യമത്തിന്റെ പത്രാധിപന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി പി സാറിനെ ബാധിച്ച ആദര്‍ശത്തിന്റെ അസ്‌കിത ഇവരെ ആരെയും ബാധിച്ചില്ല എന്നതും ഓര്‍ക്കണം.
അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട് എന്നത് നേര്. എന്നാല്‍, ഇന്ത്യയെ തന്നെ നശിപ്പിക്കാനുതകുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. കാരണം, അത്തരം ആശയപ്രചാരണം അരാജകത്വത്തെയാണ് സാധൂകരിക്കുന്നത്. അരാജകത്വമല്ല ആത്മനിയന്ത്രണമാണ് സ്വാതന്ത്ര്യം. നമുക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ട്. എന്നതുകൊണ്ട് എവിടെയും എപ്പോഴും സഞ്ചരിക്കാമെന്ന് അര്‍ത്ഥമില്ല. നീതിയുക്തമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം സ്വാതന്ത്ര്യം. അനിയന്ത്രിതമാക്കുന്നതെന്തും അസ്വാതന്ത്ര്യം തന്നെയാണ്. ഡോ. കെ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ ജമാ അത്തെ ഇസ്ലാമിക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
"
https://www.facebook.com/Malayalivartha
























