സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതുപോലുള്ള തെറ്റുകള്‍ ആരും ആവര്‍ത്തിക്കരുത്. തന്റെ മകന്‍ തെറ്റ് ചെയ്തു, അതില്‍ കുറ്റബോധമുണ്ട് - മലമ്പുഴയില്‍ ട്രക്കിങ്ങിനിടയില്‍ അപകടത്തില്‍ പെട്ട ബാബുവിന്റെ അമ്മ റഷീദയുടെ വാക്കുകള്‍ക്ക് മുന്നില്‍ കേരളം തലകുനിച്ചു

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതുപോലുള്ള തെറ്റുകള്‍ ആരും ആവര്‍ത്തിക്കരുത്. തന്റെ മകന്‍ തെറ്റ് ചെയ്തു, അതില്‍ കുറ്റബോധമുണ്ട് - മലമ്പുഴ യില്‍ ട്രക്കിങ്ങിനിടയില്‍ അപകടത്തില്‍ പെട്ട ബാബുവിന്റെ അമ്മ റഷീദയുടെ വാക്കുകള്‍ക്ക് മുന്നില്‍ കേരളം തലകുനിച്ചു.
46 മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനയാണ് ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം സഫലമാക്കിയത്. തിങ്കളാഴ്ച ഉച്ചയോടെ മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചൊവ്വാഴ്ച രാത്രിയാണ് സൂലൂരിലും, ബാംഗ്ലൂരിലും നിന്ന് കരസേനാംഗങ്ങളെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ ഒമ്പതു പേരടങ്ങിയ സംഘമാണ് സൂലൂരില്‍ നിന്നെത്തിയത്. നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി അവര്‍ മലകയറി. പിന്നെ,കേരളം കണ്ടത് ചരിത്രത്തിലെ ഏറ്റവും സാഹസികമായ രക്ഷാദൗത്യം. അങ്ങനെ കരസേനയുടെ 'ഓപ്പറേഷന്‍ പാലക്കാട്' ചരിത്രത്തിലേക്ക് കയറി.
എന്നാല്‍ ഇത്തരം അതിസാഹസികതകള്‍ അപകടമാണെന്ന ചിന്തയാണ് ബാബുവിന്റെ ഉമ്മ പങ്കിട്ടത്.രാജ്യത്ത് വിവിധയിനം ഓപ്പറേഷനുകള്‍ നടത്താന്‍നിയുക്തരായ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയമാണ് ബാബുവിന് വേണ്ടി ചെലവിട്ടത്. അതിന്െ ചെലവായത് ലക്ഷങ്ങളാണ്. അതിസാഹസികതക്ക് ബാബു മുതിരാതിരുന്നെങ്കില്‍ ഇങ്ങനെയൊരു അപകടം സംഭവിക്കുകയില്ലായിരുന്നു.
തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ ദൗത്യ സംഘത്തിന് പ്രതിസന്ധികളേറെയായിരുന്നു. ചൊവാഴ്ച രാത്രി മലയടിവാരത്തെത്തിയ സൈന്യം ഉടനെ രക്ഷാദൗത്യം ആരംഭിച്ചു. മൂടല്‍മഞ്ഞ് വില്ലനായതോടെ ഒരു സംഘം മലയുടെ മുകളിലും മറ്റൊരു സംഘം താഴെയുമായി തമ്പടിച്ചു. പുലര്‍ച്ചെയോടെ ദൗത്യം പുനരാരംഭിച്ചു. മലമുകളില്‍ നിന്ന് ബാബുവിന്റെ ഇരുവശത്തേക്കുമായി രണ്ട് സൈനികര്‍ പാറ ഡ്രില്‍ ചെയ്ത് റോപ് കെട്ടിയിറങ്ങി. ഇവര്‍ ബാബുവുമായി ആദ്യഘട്ട ആശയവിനിമയം നടത്തി.. മലയിടുക്കിനെയും തടസങ്ങളെയും മനസിലാക്കാന്‍ അതിരാവിലെ 6.20ഓടെ ഡ്രോണ്‍ പറത്തി നോക്കി. ബംഗളൂരുവില്‍ നിന്നെത്തിയ ബാലുവെന്ന സൈനികനാണ് റോപ്പ് മാര്‍ഗം ആദ്യം ബാബുവിന് അരികിലെത്തിയത്.
അദ്ദേഹം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് റോപ്പിനോടും തന്നോടുമൊപ്പം ചേര്‍ത്തുകെട്ടിയതോടെ, മുകളിലെ സൈനിക സംഘം റോപ് മുകളിലേക്ക് വലിക്കാന്‍ തുടങ്ങി. സഹായത്തിന് മറ്റൊരു സൈനികനും താഴേക്ക് എത്തിയിരുന്നു. 400 മീറ്ററോളം മുകളിലാണ് ബാബുവിനെ വലിച്ചു കയറ്റേണ്ടിയിരുന്നത്.
ബാബു ഇരുന്നതിന് 800 മീറ്റര്‍ താഴെയാണു മലയടിവാരം. 9.40ഓടെ ആരംഭിച്ച ദൗത്യം 40 മിനിട്ടില്‍ പൂര്‍ത്തിയായി.ഫെബ്രുവരി ഏഴിനു രാവിലെ മലയിലേക്കു കയറിയ ബാബു തിരിച്ചിറങ്ങുന്ന വഴിയാണു ചെങ്കുത്തായ മലയിടുക്കില്‍പ്പെട്ടത്. തിരിച്ചു മലമുകളിലേക്കു കയറാനോ, താഴേയ്ക്കിറങ്ങാനോ കഴിയാതെ വന്നതോടെ അവിടെത്തന്നെ ഇരുന്ന ശേഷം. അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിളിച്ചറിയിക്കുകയായിരുന്നു. ഉമ്മ റഷീദ നാട്ടുകാര്‍ പറഞ്ഞാണു വിവരം അറിഞ്ഞത്.
അഗ്‌നിരക്ഷാ സേനയുടെ ആദ്യ സംഘത്തിനൊപ്പം വഴി കാട്ടിയായി വനംവകുപ്പ് ഉദ്യോഗസ്ഥരും മലകയറി. അരക്കിലോമീറ്ററിലധികം ദൂരെ നിന്ന് ഇവര്‍ ബാബുവുമായി സംസാരിച്ച് ഇരിക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. ചൊവ്വാഴ്ച രാവിലെ അഗ്‌നിരക്ഷാ സേന, പൊലീസ്, ഫോറസ്റ്റ് അധികൃതര്‍ നേരിട്ടെത്തി നേതൃത്വം നല്‍കി.
ബാബുവിനെ രക്ഷിക്കാന്‍ സൈന്യത്തെ വിളിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃത്യതയോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ആദ്യം ശ്രമിച്ച ഏജന്‍സികള്‍ക്ക് വിജയകരമായി രക്ഷാദൗത്യം പൂര്‍ത്തിയാക്കാനാവാതെ വന്നപ്പോഴാണ് കരസേനയുടെ ആവശ്യം വന്നത്. ആ ഘട്ടത്തില്‍ തന്നെ കരസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു. അവര്‍ ഫലപ്രദമായി ഇടപെട്ടു. ഒരു തരത്തിലു മുള്ള കാലതാമസവും ഉണ്ടായിട്ടില്ല. ഇത്തരമൊരു ദുരന്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തത്.
അപകടം തിങ്കളാഴ്ച തിങ്കളാഴ്ച പകല്‍ 12.30ഓടെയാണ് അപകടം. ബാബു മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചെങ്കുത്തായ ചെറാട് കൂര്‍മ്പാച്ചി മലകയറിയത്. ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ മലകയറ്റം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ചിറങ്ങിയെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിലേക്കു കയറുകയായിരുന്നു.
മലമുകളില്‍ കയറിയശേഷം ഫോണില്‍ വീഡിയോ ചിത്രീകരിച്ചശേഷം തിരിച്ച് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണാണ് മലയിടുക്കില്‍ കുടുങ്ങിയത്. ഇടതു കാലിനും കൈകള്‍ക്കും പരിക്കേറ്റു. ബാബു തന്നെയാണ് താന്‍ കുടുങ്ങിയ വിവരം സുഹൃത്തുക്കളെയും പൊലീസ്, അഗ്‌നിരക്ഷാ സേന എന്നിവരെയും ഫോണില്‍ അറിയിച്ചത്. സുഹൃത്തുക്കളെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും വനംവകുപ്പും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
ട്രക്കിംഗ് ഇന്ന് സര്‍വസാധാരണമാണ്. എന്നാല്‍ ട്രക്കിംഗിന് പോകുന്നവര്‍ ബാബുവിനെ പാഠമാക്കണം. ഇല്ലെങ്കില്‍ സൈന്യത്തിന്റെ സമയം വെറുതെ കളയേണ്ടി വരും.
"
https://www.facebook.com/Malayalivartha
























