കാണാതായ 'ലോക്ഡൗണി'നെ കണ്ടെത്തിയത് മൂന്നുദിവസം കഴിഞ്ഞ്...

കാണാതായ 'ലോക്ഡൗണി'നെ കണ്ടെത്തിയത് മൂന്നുദിവസം കഴിഞ്ഞ്... അമ്പത്തൂരില്‍ കാണാതായ ഒന്നരവയസ്സുകാരന്‍ 'ലോക്ഡൗണിനെ' മൂന്നുദിവസത്തിനുശേഷം കോയമ്പേട് ബസ് സ്റ്റാന്‍ഡിലാണ് കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി സേലത്തേക്ക് പുറപ്പെടാന്‍ നിര്‍ത്തിയിട്ട ബസില്‍ കണ്ടെത്തിയ 'ലോക്ഡൗണ്‍' ആരോഗ്യവാനാണെന്ന് പോലീസ് അറിയിച്ചു.
അമ്പത്തൂരില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളികളായ കിഷോര്‍-ബുദ്ധിനി ദമ്പതിമാരുടെ നാലാമത്തെ കുട്ടിയാണ് 'ലോക്ഡൗണ്‍'.
ഒഡീഷ സ്വദേശികളായ ദമ്പതിമാര്‍ക്ക് കോവിഡ് ലോക്ഡൗണ്‍ കാലത്ത് ജനിച്ചതിനാലാണ് 'ലോക്ഡൗണ്‍' എന്നുപേരിട്ടത്. 'ലോക്ഡൗണിനെ' തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ കാണാതായി. തുടര്‍ന്ന് പ്രദേശത്താകെ തിരഞ്ഞിട്ടും കുട്ടിയെ കാണാഞ്ഞതോടെ മാതാപിതാക്കള്‍ അമ്പത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ദമ്പതിമാരുടെ കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളെ ചോദ്യം ചെയ്തും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ കുട്ടിയെ കണ്ടെത്തിയത്. ബസ് കണ്ടക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോയമ്പേട് പോലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അമ്പത്തൂരില്‍ നിന്ന് കാണാതായ 'ലോക്ഡൗണാണ്' കുട്ടിയെന്ന് വ്യക്തമായി. അതോടെ, അമ്പത്തൂര്‍ പോലീസിന് വിവരം നല്‍കി കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.കുട്ടിയെ കടത്തിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ചതാകാമെന്നും പിടിയിലാകുമെന്നായപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചതാകാമെന്ന് പോലീസ്.
al
https://www.facebook.com/Malayalivartha
























