ബാബു ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിൽ ! ഇന്നലെ നന്നായി ഉറങ്ങി. ദ്രവഭക്ഷണമാണ് കൊടുക്കുന്നത്. സംസാരിക്കുന്നുണ്ട്..ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ! വന പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

മലമ്പുഴയിലെ മലയിടുക്കിൽ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആർ. ബാബു(23)വിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോൾ ഉള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റും. കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. ബാബു ഇന്നലെ നന്നായി ഉറങ്ങി. ദ്രവഭക്ഷണമാണ് കൊടുക്കുന്നത്. സംസാരിക്കുന്നുണ്ട്. അതേസമയം ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ.
വന പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് മന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുമായും മുഖ്യ വനപാലകമുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടർന്ന് നടപടി നിർത്തിവയ്‌ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
ബാബു കയറിയ കൂർമ്പാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകൾ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























