പതിനെട്ട് മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു...ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിനു തുടക്കമാകുക

പതിനെട്ട് മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിനു തുടക്കമാകുക.
രണ്ടു ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കുശേഷം സഭ പിരിയും. പിന്നീട് മാര്‍ച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭയില്ല.
മാര്‍ച്ച് 11 ന് സംസ്ഥാന ബജറ്റ്. ലോകായുക്ത ഓര്‍ഡിന്‍സ് ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു. മാര്‍ച്ച് ആദ്യവാരം സി.പി.എം. സംസ്ഥാനസമ്മേളനം നടക്കുന്നതിനാലാണു രണ്ടുഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്.
https://www.facebook.com/Malayalivartha
























