ലോകായുക്ത ഓർഡിനൻസിനെതിരെ ഗവർണറെയും മുഖ്യമന്ത്രിയെയും ഞെട്ടിച്ച് നടുക്കുന്ന നീക്കം: ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജി

ലോകായുക്ത ഓർഡിനൻസിനെതിരെ ഗവർണറെയും മുഖ്യമന്ത്രിയെയും ഞെട്ടിച്ച് നടുക്കുന്ന നീക്കം. ഈ ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജി പോയിരിക്കുകയാണ്. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി കൊടുത്തിരിക്കുന്നത്. ഈ ഘട്ടത്തിൽ ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം ശക്തമാക്കിയിരിക്കുകയാണ് . ഹർജി നൽകിയത് പൊതു പ്രവർത്തകനായ ആർ എസ് ശശികുമാർ ആണ്.
എസ് ശശികുമാർ നേരത്തെയും സർക്കാറിനെതിരെ പരാതി നൽകിയിട്ടുണ്ടായിരുന്നു. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഇദ്ദേഹം .
അതേസമയം ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയിരുന്നു. ഗവർണറുടെ അംഗീകാരം കിട്ടിയതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർപ്പ് ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരുടെയും എതിർപ്പുകളെയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവർണർ ഇങ്ങനെ ഒരു തീരുമാനമെടുത്തത്.
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണ്. ഇതാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ടുതന്നെ ലോകായുക്ത സംസ്ഥാന വിഷയമാണ്. നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും വിശദമാക്കിയിട്ടുണ്ട്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവർണറുടെ തീരുമാനം വന്നയുടൻ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനായിരുന്നു നേരത്തെ സർക്കാറിന്റെ പദ്ധതി .
ഗവർണർ ഓർഡിനൻസിൽ ഒപ്പിടാതിരുന്നാൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവന്ന് നിയമം പാസാക്കുവാനായിരുന്നു സർക്കാറിന്റെ മറ്റൊരു നീക്കം. ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമല്ലെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഈ വിശദീകരണത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് ഇതിനെതിരെ പുതിയ കത്തുനൽകുകയുണ്ടായി . സർക്കാരിന്റെ വാദങ്ങളെ വീണ്ടും തടഞ്ഞു കൊണ്ടാണ് ഇത്. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം നൽകിയ കത്തിന് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഈ ഓർഡിനൻസിൽ ഒപ്പിടരുത് എന്ന് പ്രതിപക്ഷം ഗവർണർ ശക്തമായി ആവശ്യപ്പെട്ടിരുന്നു. അതിനെല്ലാം മറികടന്നായിരുന്നു അദ്ദേഹം ഓർഡിനൻസിൽ ഒപ്പിട്ടത്.
https://www.facebook.com/Malayalivartha
























