സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി കെട്ടിച്ചമച്ചതിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം! എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ഒന്നാം പ്രതി.. എച്ച് ആര്‍ മാനേജറായിരുന്ന സ്വപ്‌ന സുരേഷ് കേസിലെ രണ്ടാം പ്രതി! കേസില്‍ പത്ത് പ്രതികള്‍

സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ ആത്മകഥയിൽ തന്നെ കുറ്റപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കറിനെതിരെ തുറന്നടിച്ചും തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും സ്വപ്നയുടെ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി കെട്ടിച്ചമച്ചതിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്‌ന സുരേഷ് അടക്കം 10 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ഒന്നാം പ്രതിയും എച്ച് ആര്‍ മാനേജറായിരുന്ന സ്വപ്‌ന സുരേഷ് കേസിലെ രണ്ടാം പ്രതിയുമാണ്. എയര്‍ ഇന്ത്യയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയേയും കേസില്‍ പ്രതിചേര്‍ത്തു. ഇന്നലെ വൈകുന്നേരമാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ട്രേഡ് യൂണിയന്‍ നേതാവും ഉദ്യോഗസ്ഥനുമായ എസ്എല്‍ സിബുവിനെതിരെയാണ് എയര്‍ഇന്ത്യ സാറ്റ്‌സില്‍ നിന്നും 17 സ്ത്രീകള്‍ ലൈംഗികാതിക്രമ പരാതി ഉയര്‍ത്തുന്നത്.
പരാതി ആഭ്യന്തര പരാതിപരിഹാര സമിതി പരിശോധിച്ച് ശരിവെച്ചതോടെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കേസില്‍ ഒന്നരവര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിനോയ് ജേക്കബും സ്വപ്‌ന സുരേഷും ചേര്‍ന്നാണ് വ്യാജ പരാതി തയ്യാറാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. ആഭ്യന്തര പരിഹാര സമിതി ഇവരുടെ ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കുകയും വ്യാജ രേഖ ചമക്കുകയും ആള്‍മാറാട്ടം നടത്തിയെന്നും കണ്ടെത്തി.
ദീപക് ആന്റോ, ഷീബ, നീതു മോഹന്‍, ഉമാ മഹേശ്വരി സുധാകരന്‍ ( ആഭ്യന്തര പരിഹാര സമിതി ചെയര്‍പേഴ്‌സണ്‍), സത്യന്‍ സുബ്രഹ്മണ്യം, ആര്‍എംസ് രാജു, ലീനാ ബിനീഷ്, സ്വതന്ത്ര അംഗം ശ്രീജ ശശീധരന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. പതിനേഴ് സത്രീകള്‍ ഒപ്പുവെച്ച പരാതിയാണ് ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുന്നിലേക്ക് എത്തിയത്. ഈ പരാതിയില്‍ ആദ്യം ഒപ്പിട്ടത് പാര്‍വതി സാബു എന്ന് പറയുന്ന ജീവനക്കാരിയാണ്. എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഇത്തരമൊരു പരാതിയില്‍ ഒപ്പിട്ടിട്ടില്ലെന്നായിരുന്നു 17 സ്ത്രീകളും മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha
























