ഏറ്റുമാനൂരില്‍ വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍... കടയുടെ ഷട്ടര്‍ പാതി അടച്ച നിലയിലായിരുന്നു, ലൈറ്റ് ഇല്ലാതെ പാതി ഷട്ടര്‍ അടഞ്ഞു കിടക്കുന്നത് കണ്ട നാട്ടുകാരാണ് കടയ്ക്കുള്ളില്‍ സജിമോനെ മരിച്ച നിലയില്‍ കണ്ടത്

വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാങ്ങാട്ടു തുണ്ടത്തില്‍ സജിമോനെ(51)യാണ് പുന്നത്തുറ കവലയിലെ കടയില്‍ ഇന്നലെ രാത്രി 10ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടയുടെ ഷട്ടര്‍ പാതി അടച്ച നിലയിലായിരുന്നു. ലൈറ്റ് ഇല്ലാതെ പാതി ഷട്ടര്‍ അടഞ്ഞു കിടക്കുന്നത് കണ്ട നാട്ടുകാരാണ് കടയ്ക്കുള്ളില്‍ സജിമോനെ മരിച്ച നിലയില്‍ കണ്ടത്.
സജിമോനു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: അന്പിളി (ആശാവര്‍ക്കര്‍). മക്കള്‍: അശ്വിന്‍, അശ്വതി.
a
https://www.facebook.com/Malayalivartha
























