പരവൂരില്‍ അമിതവേഗതയിലായിരുന്ന സ്വകാര്യ ബസില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചു വീണു.... തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍, ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

പരവൂരില്‍ അമിതവേഗതയിലായിരുന്ന സ്വകാര്യ ബസില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചു വീണു.... തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍.
പരവൂര്‍ എസ് എന്‍ വി സ്‌കൂളിലെ വിദ്യാര്‍ഥിനി പരവൂര്‍ കോട്ടപ്പുറം സ്വദേശിനിയായ മനുജ(14) യ്ക്കാണ് പരിക്ക്. രാവിലെ ഏഴേകാലോടെ പരവൂര്‍ ജംഗ്ഷനിലായിരുന്നു സംഭവം.
അമിത വേഗത്തിലായിരുന്ന ബസില്‍നിന്നു വാതില്‍ത്തുറന്നു കുട്ടി പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ആറ്റിങ്ങല്‍ - കൊട്ടിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബിസ്മില്ല എന്ന ബസില്‍നിന്നാണ് വിദ്യാര്‍ഥിനി തെറിച്ചു വീണത്. ഡ്രൈവര്‍ ഇടവ സ്വദശി നിഷാദിനെ പരവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസും പോലീസ് കസ്റ്റഡിയിലാണ്.
"
https://www.facebook.com/Malayalivartha






















