പ്രവാസികാര്യ വകുപ്പിന് സമ്പൂർണ ബജറ്റിൽ 147.51 കോടി രൂപ! പുതിയതായി രൂപകൽപന ചെയ്യുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതിക്ക് 50 കോടി... യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയവർക്ക് നോർക്ക വഴിപഠന സഹായം

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ പ്രവാസികാര്യ വകുപ്പിന് 147.51 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 2022-23 സാമ്പത്തിക വർഷത്തിലേയ്ക്കാണ് തുക അനുവദിച്ചത്. പുതിയതായി രൂപകൽപന ചെയ്യുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതിക്ക് 50 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കും ബജറ്റിൽ ധനമന്ത്രി പരിഗണന നൽകിയിട്ടുണ്ട്. യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയവർക്ക് നോർക്ക വഴിയാണ് പഠന സഹായം നൽകുക. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















