കെ ഫോണ്‍ ആദ്യഘട്ടം ഉടന്‍ നടപ്പാക്കും... സില്‍വര്‍ ലൈന് 2,000 കോടി... പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സില്‍വര്‍ലൈന്‍ പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്നും ധനമന്ത്രി

സില്‍വര്‍ ലൈന് 2,000 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സില്‍വര്‍ലൈന്‍ പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്നും ധനമന്ത്രി പറഞ്ഞു. എംസി, കൊല്ലം-ചെങ്കോട്ട റോഡുകള്‍ക്ക് 1,500 കോടി രൂപയും അനുവദിച്ചു.
ഒരു കുടുംബം ഒരു സംരംഭം പദ്ധതി നടപ്പാക്കും. ഇലക്ട്രോണിക്സ് ഹബ്ബിന് 28 കോടിയും കശുവണ്ടി മേഖലയ്ക്ക് 30 കോടിയും ഇടുക്കി, വയനാട്, കാസര്‍ഗോഡ് പാക്കേജുകള്‍ക്ക് 75 കോടിയും നല്‍കും.
കേരളത്തില്‍ 2,000 വൈഫൈ ഹോട്സ്പോട്ടുകള്‍. കെ ഫോണ്‍ ആദ്യഘട്ടം ഉടന്‍ നടപ്പാക്കും. ഇവക്ട്രോണിക്സ് ഹബ്ബിന് 28 കോടി. വിളനാശം തടയാന്‍ 51 കോടി നീക്കവച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ഇതിനായി ഏഴ് കോടി രൂപയുടെ പദ്ധതി അനുവദിച്ചു. കൈത്തറി മേഖലയ്ക്ക് 40 കോടി നല്‍കി. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം നല്‍കും.
കാരവന്‍ പാര്‍ക്കുകള്‍ക്ക് അഞ്ച് കോടി. ശബരിമല വിമാനത്താവളത്തിന് അഞ്ച് കോടി രൂപയും നീക്കിവച്ചു.
തിരുവനന്തപുരത്ത് ഔട്ടര്‍ റിംഗ് റോഡ്. ഇതിന്റെ ഭൂമിയേറ്റെടുക്കലിന് 1,000 കോടി അനുവദിച്ചു. ടൂറിസം മേഖലയില്‍ സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കും. ഇതിനായി 1,000 കോടിയുടെ വായ്പാ പദ്ധതി.
അഗ്രി ടെക് ഫെസിലിറ്റി സെന്ററിന് 175 കോടി അനുവദിച്ചു. ആറ് പുതിയ ബൈപ്പാസുകള്‍ അനുവദിച്ചു. ഇതിനായി കിഫ്ബി വഴി 200 കോടി രൂപ നല്‍കും.
"
https://www.facebook.com/Malayalivartha






















