മൊത്തം ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മിയുടെ മുന്നേറ്റം മാത്രമേ എടുത്തു പറയാനുള്ളൂ; മറ്റു സംസ്ഥാനങ്ങളിൽ ബിജെപി കുറച്ചു കൂടി ഭംഗിയായി അധികാരം നില നിർത്തി; കോൺഗ്രസ് പാർട്ടിക്ക് നഷ്ടം ഉണ്ടായി; അത്രതന്നെ; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

മൊത്തം ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മിയുടെ മുന്നേറ്റം മാത്രമേ എടുത്തു പറയാനുള്ളൂ . മറ്റു സംസ്ഥാനങ്ങളിൽ ബിജെപി കുറച്ചു കൂടി ഭംഗിയായി അധികാരം നില നിർത്തി .കോൺഗ്രസ് പാർട്ടിക്ക് നഷ്ടം ഉണ്ടായി. അത്ര തന്നെ. രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ഉത്തർ പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ എലെക്ഷൻ റിസൾട്ട് വന്നല്ലോ . ഉത്തർ പ്രദേശിൽ അത്ഭുതം ഒന്നും സംഭവിച്ചില്ല . ഏവരും പ്രവചിച്ചത് പോലെ 403 ൽ 265 നേടി BJP വീണ്ടും അധികാരത്തിൽ എത്തി.
മുഖ്യമന്ത്രി യോഗി ജിയുടെ വികസനത്തിൽ ഊന്നിയുള്ള ഭരണവും , ഗുണ്ടകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു ക്രിമിനൽസനേ പൂട്ടിയതും നിർണായകമായി എന്ന് തോന്നുന്നു . കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ട് എതിരാളികളെ ഒതുക്കിയതും ഭാവിയിലെ കേന്ദ്ര മന്ത്രി സഭയിൽ വലിയ പദവിയിൽ എത്തുവാൻ സാധ്യതയുള്ള നേതാവായും മാറി .
പഞ്ചാബിൽ ഭരണ കക്ഷിയായ കോൺഗ്രസിനെ തകർത്തു ആം ആദ്മി പാർട്ടി 117 ൽ 92 നേടി ആദ്യമായി ഭരണത്തിൽ എത്തി. പഞ്ചാബിൽ വെറും 18 നേടി കോൺഗ്രസ് അപ്രതീക്ഷിതമായി പരാജയപെട്ടു .ബിജെപിക്കും 2 ൽ ഒതുങ്ങേണ്ടി വന്നു . മുമ്പ് പഞ്ചാബിൽ കർഷക സമരം നടന്നപ്പോൾ അവർക്കു ഡൽഹിയിൽ വന്നു സമരം ചെയ്യുവാൻ വേണ്ട എല്ലാ സഹായങ്ങളും കെജ്രിവാൾ ജിയും പാർട്ടിയും ചെയ്തു കൊടുത്ത് ഇപ്പോൾ വോട്ടാക്കി അദ്ദേഹം ബുദ്ധിപൂർവം മാറ്റി .
സമരം ചെയ്ത കർഷകരുടെ എല്ലാ വാഹനങ്ങൾക്കും എണ്ണ സൗജന്യമായി അടിച്ചു കൊടുത്തതും , സമരം ചെയ്യുന്ന കർഷകർക്ക് ജിംനാഷ്യമൊക്കെ ഇട്ടു കൊടുക്കുകയും , സമര പന്തൽ കെട്ടി കൊടുത്തതും , സൗജന്യ അടുക്കള ഇട്ടു കൊടുത്തതും കെജ്‌രിവാൾ ജിക്കു രാഷ്ട്രീയമായി വലിയ ഗുണം ചെയ്തു . കോൺഗ്രസ് പാർട്ടിയിലെ പ്രമുഖ നേതാക്കന്മാർ തമ്മിലുള്ള തമ്മിൽ തല്ലു, തുടർ ഭരണം ഉറപ്പിച്ച അവരെ പുറകോട്ടു കൊണ്ട് പോയി എന്നതാണ് സത്യം .
ഉത്തരാഖണ്ഡിൽ 70 സീറ്റിൽ 48 സീറ്റും നേടി ബിജെപി അവരുടെ സംസ്ഥാനത്തു ആദ്യമായി തുടർ ഭരണം നേടി . കോൺഗ്രസ് നന്നായി ശ്രമിച്ചെങ്കിലും ഭരണം പിടിക്കുവാൻ ആയില്ല . ഗോവയിലും , മണിപ്പൂരിലും ബിജെപി ഭരണം പ്രതീക്ഷിച്ചതു പോലെ നില നിർത്തി . കേരളത്തോടോപ്പോം , ശക്തമായി നിലകൊണ്ട പഞ്ചാബിലും കോൺഗ്രസ് ഭരണം ഇല്ലാതാകുന്നത് അടുത്ത ലോക സഭാ തെരഞ്ഞെടുപ്പിൽ അവരുടെ സാധ്യതകൾ കുറക്കുവാൻ ഇടയാകും .
മാത്രവും അല്ല, ഭാവി പ്രധാനമന്ത്രി എന്ന രീതിയിൽ മുന്നോട്ടു വരുന്ന മമതാ ജി , സ്റ്റാലിൻ ജി , ശരത് പവാർ ജി എന്നിവർക്ക് ഒപ്പോം ഇനി കെജ്രിവാൾ ജിയും അവകാശ വാദവും ആയി വരാം . കാരണം നിലവിൽ മറ്റുള്ളവർ എല്ലാം വെറും ഒരു സംസ്ഥാനതു മാത്രമായി ഒതുങ്ങുമ്പോൾ ഇദ്ദേഹത്തിന്റെ പാർട്ടി രണ്ടിടത്തു ഭരണത്തിൽ ഉണ്ട് എന്ന പ്ലസ് പോയിന്റ് പറയാനാകും .
(വാൽകഷ്ണം .. മൊത്തം ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മിയുടെ മുന്നേറ്റം മാത്രമേ എടുത്തു പറയാനുള്ളൂ . മറ്റു സംസ്ഥാനങ്ങളിൽ ബിജെപി കുറച്ചു കൂടി ഭംഗിയായി അധികാരം നില നിർത്തി .കോൺഗ്രസ് പാർട്ടിക്ക് നഷ്ടം ഉണ്ടായി . അത്രതന്നെ )
https://www.facebook.com/Malayalivartha






















