വാസ്തു ദോഷത്തെ പേടിച്ച് ചീഫ് സെക്രട്ടറി, സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഓഫീസ് മുറി പൊളിച്ചുപണിയുന്നു

സെക്രട്ടേറിയറ്റില്‍ വാസ്തു ദോഷത്തില്‍ പേടിച്ച് ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഓഫീസ് മുറി പൊളിച്ചുപണിയുന്നു. അടുത്തിയെ ഓഫീസ് സന്ദര്‍ശിച്ച പ്രമുഖ ജ്യോത്സ്യനാണ് ചീഫ് സെക്ട്രറിയോട് മുറിയല്‍ ദോഷമുണ്ടെന്ന് പറഞ്ഞത്. അതിനെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക രേഖകളില്‍ സൗകര്യക്കുറവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് അടക്കം എല്ലാ സൗകര്യവും ഓഫീസിലുണ്ടാകണമെന്ന നിലപാടിലായിരുന്നു ചീഫ് സെക്രട്ടറി.ഓഫീസ് മുറിക്കു തൊട്ടടുത്തു കോണ്‍ഫറന്‍സ് ഹാള്‍ ഉണ്ടെങ്കിലും ജോലിത്തിരക്കുമൂലം അങ്ങോട്ടു പോകാന്‍പോലും സാവകാശം ലഭിക്കുന്നില്ലെന്നു കാട്ടിയാണു മുറി മോടിപിടിക്കാന്‍ അനുമതി തേടിയത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെങ്കിലും ചീഫ് സെക്രട്ടറിയുടെ ആവശ്യത്തിനു ധനവകുപ്പും തടസം നിന്നില്ല. നവീകരണത്തിന്റെ ഭാഗമായി സന്ദര്‍ശകമുറി ഇടിച്ചുനിരത്തി.
ചീഫ് സെക്രട്ടറിയെ കാണാനെത്തുന്നവര്‍ ഇനി വരാന്തയില്‍ കാത്തുനില്‍ക്കേണ്ടിവരും. രാത്രി നടക്കുന്ന നിര്‍മാണജോലികളില്‍ ഏര്‍പ്പെടുന്നവരിലേറെയും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. ഓഫീസ് വരാന്തയില്‍ പതിപ്പിക്കുന്നതു വിലകൂടിയ ടൈല്‍സാണ്. ഓഫീസ് തണുപ്പിക്കാന്‍ വിദേശനിര്‍മിത എയര്‍ കണ്ടിഷണറുകളാണ് ഉപയോഗിക്കുന്നത്
അടിക്കടിയുണ്ടാവുന്ന നാവ് പിഴയ്ക്കലും പ്രസംഗങ്ങള്‍ വവാദമാകലുമെല്ലാം ഇക്കാരണത്താലെന്നാണ് ചീഫ് സെക്രട്ടറിയുടെ അടുപ്പക്കാര്‍ പറയുന്നത്. കുറച്ച് നാള്‍മുമ്പ് ഔദ്യോഗികവസതി ലക്ഷങ്ങള്‍ മുടക്കി പുതുക്കിപ്പണിതതിനു പിന്നാലെയാണ് ഓഫീസ് മുറിയും അനുബന്ധമായുള്ള കിടപ്പുമുറിയും വാസ്തുവിന്റെ മറവില്‍ ആഡംബരപൂര്‍ണമാക്കുന്നത്. അടുത്തിടെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസംഗങ്ങളെല്ലാം വിവാദമായിരുന്നു. നാവുപിഴയ്ക്കു കാരണം ഓഫീസിന്റെ വാസ്തുദോഷമാണെന്ന വിശ്വാസത്തിലാണു ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് മുറി പൊളിച്ചുപണിയുന്നത്. അതിനായി മുറി പുതുക്കിപ്പണിയാന്‍ ഒരുങ്ങുന്നതിനിടെയാണ് ഓഫീസിനു വാസ്തുദോഷമുണ്ടെന്നു ജ്യോത്സ്യന്‍മാര്‍ അറിയിച്ചത്. അതോടെ പ്ലാന്‍ മുഴുവന്‍ മാറ്റി. ഓഫീസ് നവീകരണത്തിനു പൊതുമരാമത്തുവകുപ്പിന്റെ അനുമതിയും തേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























