മാര്‍ട്ടിന് ഇരിപ്പുറയ്ക്കുന്നില്ല...മാണിക്കെതിരെ മാര്‍ട്ടിന്‍ വീണ്ടും, കാരുണ്യയെ തകര്‍ക്കുക ലക്ഷ്യം

കാരുണ്യഭാഗ്യക്കുറിയെ തകര്‍ക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ശ്രമിക്കുന്നു. കാരുണ്യ ഭാഗ്യക്കുറിയുടെ ചരിത്ര നിമിഷം എറണാകുളത്ത് കൊണ്ടാടിയതിനു പിന്നാലെയാണ് മാര്‍ട്ടിന്‍ ഭാഗ്യക്കുറി തകര്‍ക്കാനുള്ള ശ്രമവുമായി രംഗത്തെത്തിയത്. ഇതിനു പിന്നില്‍ ആഗോള ലോബിയുടെ കള്ളകളികളും സജീവമാണ്.
തനിക്കെതിരെ കര്‍ശന നിലപാടെടുത്ത കെഎം മാണിയെയാണ് മാര്‍ട്ടിന്‍ ലക്ഷ്യമിടുന്നത്. മാര്‍ട്ടിന്റെ ഭാഗ്യക്കുറിയെ കേരളം തൊടുവിക്കില്ലെന്ന മാണിയുടെ വാശിക്കുള്ള പ്രതികാരമാണ് ഇത്. മാണി മാര്‍ട്ടിനെതിരെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേസ് നടത്തി വരികയാണ്. മാര്‍ട്ടിന്റെ ഒറ്റ നമ്പര്‍ കളി തന്നോട് വേണ്ടെന്നാണ് മാണിയുടെ വാശി.
സിക്കിം ഭാഗ്യക്കുറി കേരളത്തില്‍ തുടങ്ങാന്‍ അടുത്ത കാലത്തും മാര്‍ട്ടിന്‍ ശ്രമിച്ചിരുന്നു. അതിനെയും ഗവണ്‍മെന്റ് ഇല്ലാതാക്കി. മാണിയുടെ തുറുപ്പു ചീട്ട് കാരുണ്യയാണെന്ന് അറിഞ്ഞു കൊണ്ടാണ് അദ്ദേഹം ഭാഗ്യക്കുറിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ബിജെപിയെ ഉപയോഗിച്ചാണ് കാരുണ്യയെ കൊല്ലാന്‍ മാര്‍ട്ടിന്‍ ശ്രമിക്കുന്നത്. കാരുണ്യയില്‍ നിന്നും ധനസഹായം ലഭിക്കുന്നില്ലെന്നാണ് ആരോപണം. ധനസഹായം കൃത്യമായി കിട്ടുന്നില്ലെന്നും ആരോപണം ഉയരുന്നു. ഇതിന് കാരുണ്യയില്‍ നിന്നും വിട്ടു പോയ ചില പ്രമുഖരുടെ ആശീര്‍വാദവുമുണ്ട്. കാരുണ്യയിലെ പണം സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി മറിക്കുന്നു എന്നും ആരോപണം ഉയരുന്നുണ്ട്.
ഇടതു പക്ഷ സര്‍ക്കാരിന്റെ കാലത്ത് എത്ര കോടി രൂപയാണ് മാര്‍ട്ടിനും കൂട്ടരും കേരളത്തില്‍ നിന്നും കടത്തിക്കൊണ്ടുപോയത്. പാവപ്പെട്ട കുടുംബങ്ങളെ കടക്കെണിയില്‍ ആക്കുന്ന ഭൂട്ടാന്‍ ഡാറ്റയെ കെട്ടുകെട്ടിച്ചത് യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























