പാര്‍ട്ടിക്കാര്‍ വഹിച്ച് വഹിച്ച് എല്ലാം ഒരുവഴിക്കായി : ഐ ഗ്രൂപ്പ് നിലവിളിക്കുന്നു

ഐ ഗ്രൂപ്പ് നേതാക്കളായ ആര്‍ ചന്ദ്രശേഖരനും ജോസ് തോമസിനും അഴിമതിയുടെ പേരില്‍ സ്ഥാനങ്ങള്‍ ത്യജിക്കേണ്ടി വന്നതോടെ ഐ ഗ്രൂപ്പ് പ്രതിരോധത്തിലായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളാണ് തങ്ങളെ പ്രതിരോധത്തിലാക്കിയതെന്ന് ഐ ഗ്രൂപ്പിലെ ഉന്നതന്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് ചന്ദ്രശേഖരന്‍ പടിയിറങ്ങിയത്. ജോയ് തോമസിന്റെ നേതൃത്വത്തിലുള്ള കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി അതേപടി പിരിച്ചു വിടപ്പെട്ടു. രണ്ട് സ്ഥാനത്യാഗങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഉറ്റവരാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ജോയ് തോമസിനെ പുറത്താക്കിയത് ടോമിന്‍ ജെ തച്ചങ്കരിയാണ്. ചന്ദ്രശേഖര്‍റിന്റെ ശവപ്പെട്ടിക്ക് ആണിയടിച്ചത് ധനസെക്രട്ടറി കെ എം എബ്രഹാമും.
ഉമ്മന്‍ചാണ്ടി തന്റെ വിശ്വസ്തരെ ഉപയോഗിച്ച് ഐ ഗ്രൂപ്പിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് രമേശ് ചെന്നിത്തലയുടെ മനസിലിരുപ്പ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറയുന്നതിനുപകരം തന്റെ ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് ചെന്നിത്തല പറയുന്നു. ദയാവധമാണ് നടക്കുന്നതെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുടെ മറവില്‍ മന്ത്രി ബാലകൃഷ്ണന്‍ കളങ്കിതനാണെന്ന് വരുത്തി തീര്‍ത്തു. ദേവസ്വം ആരോഗ്യമന്ത്രി വിഎസ് ശിവകുമാറാണ് ഉമ്മന്‍ചാണ്ടിയുടെ അടുത്ത നോട്ടപുള്ളി. എപ്പോള്‍ വേണമെങ്കിലും കാര്യങ്ങള്‍ ശിവകുമാറിനെതിരായി മാറാം.
ജോയ് തോമസിനെതിരെ സഹകരണ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതിനാല്‍ കൂടുതല്‍ ശക്തമായ ഒരന്വേഷണമാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്. ഒരുപക്ഷേ അത് നയിക്കുക ടോമിന്‍ ജെ തച്ചങ്കരിയായിരിക്കും. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുടെ മുഴുവന്‍ രേഖകളും ടോമിന്‍ മുഖ്യമന്ത്രിക്ക് കൈമാറി കഴിഞ്ഞു. ബന്ധപ്പെട്ട രേഖകളെല്ലാം ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ് മുഖ്യന്‍.
ഐ ഗ്രൂപ്പ് മന്ത്രിമാരെ മുഴുവന്‍ അഴിമതിയുടെ തൊഴുത്തില്‍ കെട്ടിയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെന്നിത്തലയ്ക്കറിയാം. ഡമോക്ലസിന്റെ വാള്‍ എന്നു വേണമെങ്കിലും തന്റെ തലയിലെത്താമെന്നും രമേശ് സംശയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























