ശിവഗിരി തീര്‍ഥാടനത്തിന്റെ 90-ാം വാര്‍ഷികവും ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലിയും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും... ലോക് കല്യാണ്‍ മാര്‍ഗില്‍ നടക്കുന്ന ചടങ്ങില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും

ശിവഗിരി തീര്‍ഥാടനത്തിന്റെ 90-ാം വാര്‍ഷികവും ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിയോടെയാണ് ഉദ്ഘാടനം.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയും ബ്രഹ്മ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലിയും സംയുക്തമായി 2022 ഏപ്രില്‍ മുതല്‍ ശിവഗിരി മഠം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആഘോഷിക്കുക.
ശിവഗിരി തീര്‍ത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് സാമൂഹിക പരിഷ്‌കര്‍ത്താവ് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും മാര്‍ഗനിര്‍ദേശവും കൊണ്ടാണ്. 1924 ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ ഗുരുദേവന്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിനു തുടര്‍ച്ചയായാണ് ശിവഗിരി മതമഹാപാഠശാല രൂപംകൊണ്ടത്.
ഗുരുദേവ കൃതികള്‍, ബൈബിള്‍, ഖുര്‍ആന്‍ ഉള്‍പ്പെടെയുളള മതഗ്രന്ഥങ്ങള്‍, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം ഭാഷകള്‍ എന്നീ പാഠ്യവിഷയങ്ങളോടെ ഏഴു വര്‍ഷം നീളുന്നതാണ് ബ്രഹ്മവിദ്യാലയ പഠനം. 20,000-ലധികം ഗ്രന്ഥങ്ങളോടെ മത മഹാപാഠശാലയോടനുബന്ധിച്ചുള്ള ലൈബ്രറി, ആധുനിക സജ്ജീകരണങ്ങളോടെ വികസിപ്പിക്കാനാണ് ശിവഗിരിമഠത്തിന്റെ തീരുമാനം.
" f
https://www.facebook.com/Malayalivartha

























