Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്; കേരളത്തിലാദ്യം! 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ

17 FEBRUARY 2026 05:29 PM IST
മലയാളി വാര്‍ത്ത

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടി രൂപയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്. കേരളത്തിന്റെ നിർമ്മാണ-വാണിജ്യ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഹൈലൈറ്റ് ഗ്രൂപ്പ് വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച 47 ജീവനക്കാർക്കാണ് ആഡംബര കാറുകളടക്കം മൊത്തം 20 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങൾ സമ്മാനമായി നൽകിയത്. കേരളത്തിലാദ്യമായിട്ടാണ് ലാൻഡ് റോവർ ഡിഫൻഡർ, ഔഡി ക്യൂ8, റേഞ്ച് റോവറുകൾ തുടങ്ങിയ ആഡംബര മോഡലുകളും ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, സ്കോഡ കൈലാക് തുടങ്ങിയ ജനപ്രിയ മോഡലുകളും വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് സമ്മാനിക്കുന്നത്.

ഇതോടൊപ്പം, 2030-ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും മാനേജ്മെന്റ് നടത്തി. ഈ പുതിയ പദ്ധതികളിലൂടെ കേരളത്തിൽ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് അറിയിച്ചു. ഐടി പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ, അത്യാധുനിക നഗരകേന്ദ്രങ്ങൾ എന്നിവയിലൂടെ കേരളത്തെ ആഗോള നിക്ഷേപ ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിന്റെ വികസനത്തിന് മികച്ച സംഭാവനകൾ നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്നും എക്കാലവും നിലനിൽക്കുന്ന മികച്ച ഇടങ്ങൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ വ്യക്തമാക്കി.
കേരളത്തിന്റെ ഭാവിയിലുള്ള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന ഞങ്ങളുടെ പ്രഖ്യാപനങ്ങൾ പ്രാദേശികമായ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ആഗോള സാമ്പത്തിക രംഗത്ത് കേരളത്തിന്റെ സ്ഥാനം ഉയർത്താനും സഹായിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

1996-ൽ പ്രവർത്തനം ആരംഭിച്ച ഹൈലൈറ്റ് ഗ്രൂപ്പ്, കേരളത്തിലെ ആദ്യത്തെ സംഘടിത റീട്ടെയിൽ മാളായ 'ഫോക്കസ് മാൾ' മുതൽ കോഴിക്കോടും തൃശ്ശൂരും ഉള്ള വിശാലമായ ഹൈലൈറ്റ് മാളുകൾ വരെയുള്ള നിരവധി സുപ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ പത്തോളം പുതിയ മാളുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഹൈലൈറ്റ് ഗ്രൂപ്പിൻറെ ഹൈലൈറ്റ് സിറ്റിയിൽ, ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററുകളിൽ ഒന്നായി മാറാൻ പോകുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.

680 മില്യൺ ഡോളർ നിക്ഷേപത്തോടെ 12.5 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി കേരളത്തിന്റെ ആഗോള വ്യാപാര കാൽപ്പാടുകളെ ഗണ്യമായി ശക്തിപ്പെടുത്തും.

2025ലെ എക്കണോമിക് ടൈംസിന്റെ ഐക്കോണിക് പ്രോജക്ട് ഓഫ് ദി ഇയർ പുരസ്കാരം നേടിയ കോഴിക്കോട് ഹൈലൈറ്റ് ഒളിമ്പസിൽ വെച്ചായിരുന്നു വാർഷികാഘോഷ ചടങ്ങുകൾ നടന്നത്. നിലവിൽ പതിനായിരത്തോളം ജീവനക്കാരാണ് ഹൈലൈറ്റ് ഗ്രൂപ്പിൻറെ ഭാഗമായുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends