Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് മടക്കം ; പിന്നാലെ 2മരണം വില്ലനായത് ആ മത്സ്യം

17 FEBRUARY 2026 05:10 PM IST
മലയാളി വാര്‍ത്ത

മരണം ഭക്ഷ്യ വിഷബാധയേറ്റ് തന്നെ.. തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട് വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനായി ആറംഗം സംഘമെത്തിയത്. പിന്നാലെ ഭക്ഷണം കഴിച്ച് മടങ്ങിയ ഇവരിൽ രണ്ട് പേർക്ക് ദേഹാസ്വസ്ഥ്യം മൂർച്ചിക്കുകയും ചികിത്സ തേടി ആശുപത്രിയിലെത്തുകയുമായിരുന്നു. ഇതിൽ മറ്റ് രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്.

കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീനയെ പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച കുട്ടികളടക്കം മൂന്ന് പേർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. മരണത്തിന് കാരണം അലർജിയാണെന്നാണ് ഡോക്‌ടർമാരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചന. ഭക്ഷ്യവിഷബാധയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്നാണ് വിഴിഞ്ഞം പൊലീസ് വിശദമാക്കുന്നത്.

വൈകുന്നേരം മാത്രം പ്രവർത്തിക്കുന്ന ഭക്ഷണശാലയായ 'അസ്മാക്' നിന്നുമാണ് ഇവർ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം നിലമേലിലേക്ക് വരുന്നതിനിടെ നെഞ്ച് വേദന തോന്നിയതാണ് ആശുപത്രിയിലെത്താൻ കാരണം. ഭക്ഷ്യവിഷബാധയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഹോട്ടലിൽ നിന്നും മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് കഴിച്ചതെന്ന് ഇവരുടെ ബന്ധു നവാസ് പറയുന്നത്. കഴിച്ച് നിലമേൽ വരെ എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെയാണ് ഇവരെ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളെജിലേക്കും പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ എത്രപേർ ഒരേ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും എന്ത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയാണോയെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവി മരിക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹോട്ടൽ താൽക്കാലികമായി അടപ്പിച്ച് സാംപിൾ ശേഖരിച്ചിട്ടുണ്ട്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ ഭക്ഷ്യവിഷബാധ സംബന്ധിയായ അസ്വസ്ഥതയുണ്ടായതായി ആരിൽ നിന്നും പരാതിയുണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (5 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (22 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (23 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (31 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (44 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (50 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (58 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

Malayali Vartha Recommends