ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...

വിഴിഞ്ഞത്ത് കടൽക്കാറ്റേറ്റ് ഭക്ഷണം കഴിക്കാൻ പോകുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ വാർത്ത നിങ്ങളെ ഞെട്ടിക്കും. വെറും വയറുനിറയ്ക്കാനായി കഴിച്ച ഒരു നേരത്തെ ഭക്ഷണം നിലമേലിലെ ഒരു കുടുംബത്തിലെ രണ്ട് ജീവനുകളാണ് കവർന്നെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള 'അസ്‌മാക്ക്' (Asmak) എന്ന ഹോട്ടലിൽ നിന്നാണ് നിലമേൽ സ്വദേശികളായ ആറംഗ കുടുംബം ഭക്ഷണം കഴിച്ചത്. മീൻ വിഭവങ്ങളായിരുന്നു പ്രധാന മെനു.
പക്ഷേ, ഭക്ഷണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. കഠിനമായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, 58 വയസ്സുള്ള റഷീദ ബീവിയെയും മരുമകൻ ഷാജിയെയും രക്ഷിക്കാനായില്ല." ഷാജിയുടെ ഭാര്യ സജിമോൾ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭാഗ്യവശാൽ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. നിലവിൽ വിഴിഞ്ഞത്തെ ഈ ഹോട്ടൽ പോലീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























