Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

16 FEBRUARY 2026 01:03 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഭാവിക്കായി 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സാമൂഹ്യ നീതിയുമായി ബന്ധിപ്പിച്ച് ആരോഗ്യ വികസന മാതൃകയെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും. ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക എന്നതാണ് വിഷന്‍ 2031 ലക്ഷ്യം. സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ആരോഗ്യ മുന്നേറ്റം സാമൂഹിക, നവോത്ഥാന, ഭരണ സംവിധാനത്തിന്റെയും തുടര്‍ച്ചയായ ഇടപെടലുകളിലൂടെയാണ് സാധ്യമാക്കിയത്. ഈ കാലഘട്ടത്തില്‍ ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടായത്. സംസ്ഥാനത്തിന്റെ ശിശു മരണനിരക്ക് അമേരിക്കയേക്കാളും കുറച്ച് അഞ്ചിലെത്തിക്കാന്‍ സാധിച്ചു. ആരോഗ്യ രംഗത്ത് കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് നടപ്പിലാക്കി. വാര്‍ഷികാരോഗ്യ പരിശോധനയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി തുടര്‍ പരിചരണം ഉറപ്പാക്കി. ആരോഗ്യച്ചെലവില്‍ കുടുംബങ്ങള്‍ക്ക് വരുന്ന സാമ്പത്തികഭാരം കുറയ്ക്കുന്നതിനുള്ള ഇടപെടലുകള്‍ തുടരുകയാണ്. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം.

കാന്‍സര്‍ പ്രതിരോധത്തിനും മുന്‍കൂട്ടി കണ്ടെത്തുന്നതിനുമായി ''ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം'' ക്യാമ്പയിന്‍ രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. പാലിയേറ്റീവ് കെയര്‍ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായത്തോടെ ഭിന്നശേഷിയുള്ള വയോജനങ്ങള്‍ക്ക് വീടുതോറുമുള്ള സേവനം ആരംഭിച്ചിട്ടുണ്ട്.

എഎംആര്‍ പ്രതിരോധത്തില്‍ കേരളം ലോകത്ത് തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. 100 ആശുപത്രികള്‍ കൂടി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാകാന്‍ സജ്ജമാണ്. ശക്തമായ ബോധവത്ക്കരണത്തിലൂടെ ആന്റിബയോട്ടിക് ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതില്‍ വിജയകരമായി. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള പ്രത്യേക കേന്ദ്രം ആരംഭിച്ചതും ആരോഗ്യ രംഗത്തെ പുതിയ മുന്നേറ്റമാണ്. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തെ മൂന്നാമത്തേതുമാണ് കേരളത്തിലെ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

നിപയും അമീബിക് മെനിഞ്ചോഎന്‍സഫലൈറ്റിസ് പോലുള്ള രോഗങ്ങളും കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി. 2023-ലെ നിപാ ബാധയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ മരണനിരക്ക് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്.

ആരോഗ്യ ജാഗ്രത കലണ്ടര്‍ ജനുവരി ഒന്നിന് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൈക്രോപ്ലാന്‍ തയ്യാറാക്കി പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നത് ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരിശോധനകളും തുടര്‍ നടപടികളും സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ സാമൂഹിക പ്രതിബദ്ധതയും ശാസ്ത്രീയ സമീപനവും കൂട്ടിച്ചേര്‍ത്ത്, ജനകേന്ദ്രിതവും സ്ഥിരതയുള്ളതുമായ ആരോഗ്യ ഭാവി സൃഷ്ടിക്കുകയാണ് വിഷന്‍ 2031 ഫോര്‍ ഹെല്‍ത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ സംസാരിച്ചു. പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. പി.കെ. ജമീല മേഡറാറ്ററായി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, ഡോ. ബി. ഇക്ബാല്‍, ഡോ. എംവി പിള്ള, ഡോ. സൗമ്യ സ്വാമിനാഥന്‍, ഡോ. കല്യാണി രഘുനാഥന്‍, ഡോ. ഷകുന്തള ഹരക്‌സിംഗ് തില്‍സ്റ്റഡ്, ആഗസ്റ്റോ വിയാനാ ഡാ റോച്ച, ഡോ. വീണാ ശത്രഘ്‌ന, ഷാജി സജി വി എന്നിവരും സംസാരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends