Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കോട്ടയം മെഡിക്കല്‍ കോളേജില്‍ 283.60 കോടി രൂപയുടെ പദ്ധതികള്‍... ഫെബ്രുവരി 16ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

15 FEBRUARY 2026 12:12 PM IST
മലയാളി വാര്‍ത്ത

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 283.60 കോടി രൂപയുടെ പദ്ധതികള്‍ ഫെബ്രുവരി 16ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജോസ് കെ മാണി എംപി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ വികസനമാണ് സാധ്യമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 1200 കോടി രൂപയുടെ വികസന പദ്ധതികളാണ് മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനം കൂടിയാണിത്. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളേജിനായതായും മന്ത്രി വ്യക്തമാക്കി.

ഉദ്ഘാടനം ചെയ്യുന്ന പ്രധാന വികസന പദ്ധതികള്‍

1. സര്‍ജിക്കല്‍ ബ്ലോക്ക്

കിഫ്ബിയിലൂടെ 257 കോടി രൂപ ചെലവഴിച്ചാണ് 33,642 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് സജ്ജമാക്കിയത്. 526 കിടക്കകള്‍, 44 ഐസിയു കിടക്കകള്‍, 14 മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, 256 സ്ലൈസ് സിടി സ്‌കാന്‍, 3 ടെസ്ല എംആര്‍ഐ , ആധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി മെഷീന്‍, ഫ്‌ളൂറോസ്‌കോപ്പി തുടങ്ങിയവ സജ്ജമാക്കി.

2. മെയിന്‍ഗേറ്റ് - 1.23 കോടി

അത്യാഹിത വിഭാഗത്തിന് പ്രത്യേകമായാണ് 1.23 കോടി രൂപ ചെലവില്‍ പ്രധാനകവാടം നിര്‍മ്മിച്ചത്.

3. കാത്ത്‌ലാബ് - 7.88 കോടി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന ആശുപത്രിയായ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ രോഗികള്‍ക്ക് സഹായകരമാകാനാണ് 7.88 കോടി രൂപ ഉപയോഗിച്ച് രണ്ടാമത്തെ കാത്ത്‌ലാബ് സ്ഥാപിച്ചത്. ഇലക്‌ട്രോ ഫിസിയോളജി, മള്‍ട്ടി ഇമേജിംഗ് ഡിസ്‌പ്ലേ സൗകര്യങ്ങളുമുണ്ട്.

4. 32 സ്ലൈസ് സിടിസ്‌കാന്‍ - 4.28കോടി

4.28 കോടി രൂപ മുടക്കിയാണ് കാന്‍സര്‍ ബ്ലോക്കില്‍ ആധുനിക 32 സ്ലൈസ് സിടി സ്‌കാന്‍ സജ്ജമാക്കിയിരിക്കുന്നത്.

5. സ്‌കിന്‍ബാങ്ക് - 64.57 ലക്ഷം

സംസ്ഥാനത്തെ രണ്ടാമത്തെ സ്‌കിന്‍ ബാങ്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയത്. പൊള്ളല്‍ ചികിത്സയുടെ നിലവാരം ഉയര്‍ത്താനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും.

6. പാരാ മെഡിക്കല്‍ ഹോസ്റ്റല്‍ - 6 കോടി

6 കോടി രൂപ ചെലവഴിച്ച് 4 നിലകളിലായി 5290 ച. മീ. വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. ആകെ 5 ബ്ലോക്കുകളുള്ള കെട്ടിടത്തിന്റെ 2 ബ്ലോക്കുകളുടെ ആദ്യ 2 നിലകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

7. നവീകരിച്ച ഒ.പി - 1.25 കോടി

1.25 കോടി രൂപ ചെലഴിച്ച് പഴയ ഒ.പി. ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍ നവീകരിച്ചു.

8. മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് - 1.20 കോടി

ഗൈനക്കോളജി വിഭാഗത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് പരിചരണം നല്‍കുന്ന മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് സജ്ജമാക്കി.

9. കോമ്പ്രിഹെന്‍സീവ് ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ – 64.2 ലക്ഷം

മുലപ്പാല്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിനായാണ് കോമ്പ്രിഹെന്‍സീവ് ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

10. ക്രഷ് 60 ലക്ഷം

50 കുട്ടികളെ സംരക്ഷിക്കാനാകുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്രഷാണ് സജ്ജമാക്കിയത്.

11. ശിലാസ്ഥാപനം

പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് - എബിസി ബ്ലോക്ക് - 74ലക്ഷം

മറ്റ് പ്രധാന പദ്ധതികള്‍

1. കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ യൂണിറ്റ് - കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്ക് - 44ലക്ഷം

2. എക്കോ മെഷീന്‍ - കാര്‍ഡിയോളജി വിഭാഗം - 37 ലക്ഷം

3. സിആം മെഷീന്‍ - യൂറോളജി വിഭാഗം - 27 ലക്ഷം.

4. വെന്റിലേറ്റര്‍ - 83.42 ലക്ഷം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends