ഫിലിപ്പ് മമ്പാടിൻറെ വൃത്തികേട് കണ്ട് കുടുബം അടിച്ചിറക്കി പൊട്ടിത്തെറിച്ച് ഭാര്യയും മകളും 'ഞങ്ങൾ ഉണ്ടെടാ പപ്പയുടെ കൂടെ'

മാനസിക വെല്ലുവിളി നേരിടുന്ന 16കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ എസ്.ഐ.യും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് (49) റിമാന്‍ഡിലായി. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത് വിശദമായ അന്വേഷണത്തിന് ശേഷമാണ്. പെണ്‍കുട്ടി കോഴിക്കോട് ചേവായൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ചേവായൂര്‍ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ വസ്തുത പരിശോധിക്കാനായി കൗണ്‍സിലറുടെ മൊഴിയും മറ്റു തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു. പെരിന്തല്‍മണ്ണ എസ്.ഐ. ആയിരുന്ന ഫിലിപ്പ് ഒരുവര്‍ഷം മുന്‍പാണ് ലഹരിവിരുദ്ധ ക്ലാസുകള്‍ നടത്താനായി സ്വയംവിരമിച്ചത്. കൗണ്‍സിലിങ് നടത്തുന്നതിനായി മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടില്‍ രക്ഷിതാക്കള്‍ കൊണ്ടാക്കിയതിനെത്തുടര്‍ന്ന് അതിജീവിത അവിടെ താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെണ്‍കുട്ടിയെ കാസര്‍കോട് കൊണ്ടുപോയെന്നും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് പലതവണകളായി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. അതിജീവിതയുടെ മൊഴി ചേവായൂര്‍ പോലീസ് രേഖപ്പെടുത്തി. കാരച്ചാലിലെ വീട്ടില്‍നിന്ന് ഇരുവരും ഒന്നിച്ചുപോയതായി ഫിലിപ്പ് പോലീസിനോട് സമ്മതിച്ചു.എന്നാല്‍ നിരപരാധിയാണെന്നും കേസ് വന്നാല്‍ ആത്മഹത്യചെയ്യുമെന്നും ഫിലിപ്പ് പറഞ്ഞതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















