കണ്ണീർക്കാഴ്ചയായി... തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...

തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയിംസ് ബെന്നിയാണ് മരിച്ചത്. കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയിലാണ് യുവാവ് വീണത്. ഇന്നലെ രാത്രിയിലായിയിരുന്നു അപകടം സംഭവിച്ചത്.
ജോലിക്കായി അടുത്ത ദിവസം വിദേശത്തേക്ക് പോകാനായി ഇരിക്കുകയായിരുന്നു ബെന്നി. അതിനിടെയാണ് അപകടം സംഭവിച്ചത്. ഒരുമാസമായി കുഴി മൂടാത്ത അവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ . പിഡബ്ല്യഡിയുടെ അനാസ്ഥയാണ് മരണകാരണമെന്നും പലതവണ പരാതി നല്‍കിയിട്ടും കുഴി മൂടാനുള്ള നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha


























