പഞ്ചിങ് സ്പാര്‍ക് ബന്ധിപ്പിക്കല്‍....വൈകിയെത്തുന്നവര്‍ക്കും നേരത്തേ പോകുന്നവര്‍ക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവര്‍ക്കും ഇനി പിടിവീഴും.... പതിവായി വൈകിയെത്തുന്നവര്‍ക്കു ശമ്പളമോ അവധിയോ നഷ്ടമാകും

ഹാജര്‍ രേഖപ്പെടുത്തുന്നതിനായി വിരലടയാളം പതിക്കാന്‍ സംവിധാനമുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളും അതിനെ ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്നു ഉത്തരവിട്ട് ചീഫ് സെക്രട്ടറി.
എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും മുക്കാല്‍ പങ്ക് ഓഫിസുകളിലേ ഇതു നടപ്പിലായിട്ടുള്ളൂ മാത്രമല്ല, പഞ്ചിങ് നടപ്പാക്കിയ മിക്ക ഓഫിസുകളും അതിനെ 'സ്പാര്‍ക്കു'മായി ബന്ധിപ്പിച്ചിട്ടില്ല.
വൈകിയെത്തുന്നവര്‍ക്കും നേരത്തേ പോകുന്നവര്‍ക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവര്‍ക്കും മേലുദ്യോഗസ്ഥര്‍ എതിര്‍ത്തില്ലെങ്കില്‍ നിലവില്‍ അതു ശമ്പളത്തെ ബാധിക്കുന്നില്ല. സ്പാര്‍ക്കുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ഇതൊന്നും നടക്കില്ല. കൃത്യമായും പിടിവീഴും. അതിനാലാണ് മിക്ക ഓഫിസുകളും അതിനു തയ്യാറാകാത്തത്.
ഇതേക്കുറിച്ചു വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു പഞ്ചിങ്‌സ്പാര്‍ക് ബന്ധിപ്പിക്കലിനു ചീഫ് സെക്രട്ടറി വി.പി.ജോയ് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്. വകുപ്പു മേധാവികള്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പുതുതായി നിയമനം നേടുന്നവരും ഡപ്യൂട്ടേഷന്‍ കഴിഞ്ഞു സെക്രട്ടേറിയറ്റില്‍ തിരിച്ചെത്തുന്നവരും ആദ്യത്തെ ദിവസം മുതല്‍ തന്നെ പഞ്ച് ചെയ്തു തുടങ്ങണമെന്നും ഇല്ലെങ്കില്‍ ശമ്പളം നഷ്ടമാകുമെന്നുമുള്ള ഉത്തരവും ഇറക്കിയിട്ടുണ്ട്.
2017 ല്‍ സെക്രട്ടേറിയറ്റിലാണ് പഞ്ചിങ്ങിനെ ആദ്യമായി സ്പാര്‍ക്കുമായി ബന്ധിപ്പിച്ചത്. തുടര്‍ന്നു മറ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്ന നടപടിക്കു തുടക്കമിട്ടെങ്കിലും കോവിഡിനെത്തുടര്‍ന്നു നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. കഴിഞ്ഞ സെപ്റ്റംബറിലാണു പഞ്ചിങ് പുനരാരംഭിച്ചത്.
പഞ്ചിങ്‌സ്പാര്‍ക് ബന്ധിപ്പിക്കലിലെ വ്യവസ്ഥകളിങ്ങനെ.... വൈകിയെത്തിയാലും ഒരു മാസം 300 മിനിറ്റ് ഗ്രേസ് ടൈം ലഭിക്കും; ഒരു ദിവസം പരമാവധി 60 മിനിറ്റ്. ഒരു മാസം 16 മുതല്‍ അടുത്ത മാസം 15 വരെയാകും ഗ്രേസ് ടൈം കണക്കാക്കുക.
അവധി അപേക്ഷകള്‍ സ്പാര്‍ക്കിലൂടെ നല്‍കണം. ഇല്ലെങ്കില്‍ അനധികൃതമായി ഹാജരാകാതിരുന്നതായി കണക്കാക്കി ശമ്പളം കുറയ്ക്കും. പിന്നീട് ഈ ദിവസത്തേക്ക് അവധി അപേക്ഷിച്ചാല്‍ ശമ്പളം തിരികെ ലഭിക്കും.
ഗ്രേസ് ടൈം ഉപയോഗിച്ചുകഴിഞ്ഞ ശേഷവും താമസിച്ചുവരികയും നേരത്തേ പോകുകയും ചെയ്താല്‍ അനധികൃമായി ഹാജരാകാതിരുന്നതായി കണക്കാക്കി ആ ദിവസത്തെ ശമ്പളം കുറയ്ക്കും.
ഒരുദിവസം 7 മണിക്കൂര്‍ ആണു ജോലി സമയം. ഒരു മാസം 10 മണിക്കൂറിലേറെ അധിക ജോലി ചെയ്താല്‍ ഒരു ദിവസം കോംപന്‍സേറ്ററി ഓഫ്.
ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് അവധിയായി ക്രമീകരിക്കാനേ കഴിയുകയുള്ളൂ.
" f
https://www.facebook.com/Malayalivartha


























