ഒരു ജിബി സൗജന്യം, അധികം ഉപയോഗത്തിന് പണം നൽകി ഡേറ്റ വാങ്ങാം... ഡേറ്റ വിൽക്കാൻ തുടങ്ങി സംസ്ഥാന സർക്കാർ

സംസ്ഥാന സർക്കാരിന്റെ കെ.ഫൈ പദ്ധതിക്ക് കീഴിൽ ജനങ്ങൾക്ക് ഇനി ഡേറ്റ വാങ്ങാം. സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്സ്പോട്ടുകളിലൂടെയാണ് ഇന്നലെ മുതൽ ഡേറ്റ വിൽക്കാൻ തുടങ്ങിയത്. വൈഫൈ കണക്ട് ചെയ്യാൻ ഫോണിലേക്ക് എത്തുന്ന ഒടിപി നൽകിയാൽ മതി. ഒരു ജിബി ഉപയോഗിച്ചു കഴിഞ്ഞാൽ തുടർന്നുള്ള ഉപയോഗത്തിനു പണമടയ്ക്കാൻ സന്ദേശമെത്തും.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, വോലറ്റ് തുടങ്ങിയ ഉപയോഗിച്ചു പണം അടയ്ച്ച് ഇന്റർനെറ്റ് ആസ്വദിക്കാം.ഡേറ്റയുടെ വില അറിയാം: ഒരു ദിവസം കാലാവധിയുള്ള 1 ജിബി ഡാറ്റയ്ക്ക് ഒമ്പത് രൂപ വില. 3 ദിവസത്തെ 3 ജിബിക്ക് 19 രൂപ. 7 ദിവസത്തെ 7 ജിബിക്ക് 39 രൂപ. 15 ദിവസത്തെ 15 ജിബി ഡേറ്റയ്ക്ക് 59 രൂപ. 30 ജിവസത്തെ 30 ജിബി ഡേറ്റയ്ക്ക് 30 രൂപയാണ് അടയ്‌ക്കേണ്ടത്.
ഇതുവരെ ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതു കഴിഞ്ഞാൽ ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇനി അധികം ഉപയോഗിക്കണമെങ്കിൽ പണം നൽകി ഡേറ്റ വാങ്ങാം എന്ന അവസരമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്.
ബസ് സ്റ്റേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ, മറ്റു പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണു സൗജന്യ വൈഫൈ ലഭിക്കുന്നത്. ഇനി എവിടേയും നിങ്ങൾക്ക് ഇന്റർനെറ്റ് ധൈര്യമായി ഉപയോഗിക്കാം ഡേറ്റ തീരുമെന്ന ആശങ്കയില്ലാതെ തന്നെ.
https://www.facebook.com/Malayalivartha


























