ആദ്യമായി ആറ്റിൽ വന്നതിനാൽ ഇറങ്ങേണ്ടെന്ന് സൃഹൃത്തുക്കൾ മുന്നറിയിപ്പ് കൊടുത്തു; എന്നാൽ ശബരി ഇറങ്ങി; ആറിന്റെ മധ്യഭാഗത്തെത്തിയപ്പോൾ കൈ കാലിട്ടടിക്കാൻ തുടങ്ങി; ഇത് കണ്ട സൃഹൃത്തുക്കൾ കരുതിയത് പറ്റിക്കുന്നതാണെന്ന്; സൃഹൃത്ത് മരണത്തിലേക്ക് മുങ്ങി താഴുന്നുവെന്ന് മനസിലാക്കിയതോടെ സംഭവിച്ചത്! ഒടുവിൽ കണ്ടെത്തിയത് മുളയിൽ കുടുങ്ങിയ നിലയിൽ; വാമനപുരം ആറ്റില്‍ യുവാവിന് ദാരുണാന്ത്യം

വാമനപുരം ആറ്റില്‍ കുളിക്കുന്നതിനിടെ കോളേജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷന്‍ പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. പുനലൂര്‍ കോമളംകുന്ന് ദേവീ വിലാസത്തില്‍ സജീവിന്റെയും ശ്രീദേവിയുടെയും മകന്‍ ശബരി (21) ആണ് മരിച്ചത്.
കോളേജിനടുത്തുള്ള ഹോസ്റ്റലിൽ താമസിച്ചിരുന്ന ശബരി സുഹൃത്തുക്കളായ ആദിത്യനും ആകാശുമായി വാമനപുരം ആറ്റില്‍ മേലാറ്റുമൂഴി മഹാവിഷ്ണുക്ഷേത്രത്തിനു സമീപത്തുള്ള കടവില്‍ എത്തി.ഹോസ്റ്റലില്‍ നിന്ന് 12.45 ഓടെയാണ് ആദിത്യനും ആകാശുമായി ശബരി ഇവിടെയെത്തിയത്. ഇറങ്ങി നീന്താമെന്ന് പറഞ്ഞപ്പോള്‍ ആദ്യമായാണ് ഈ ഭാഗത്ത് വരുന്നതെന്നും ഇറങ്ങുന്നില്ലെന്നും സൃഹൃത്തുക്കൾ പറഞ്ഞു.
ഇറങ്ങേണ്ടെന്നും ശബരിയോടു പറഞ്ഞു. പക്ഷേ ശബരി കുളിക്കാനിറങ്ങുകയും ആറിന്റെ മധ്യഭാഗത്തേക്കു നീന്തിയെത്തുകയും ചെയ്തു. നീന്തല്‍ നന്നായി അറിയുന്ന ശബരി വാമനപുരം ആറ്റിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ കൈയിട്ടടിക്കുവാൻ തുടങ്ങി. ഇങ്ങനെ താഴ്ന്നപ്പോള്‍ ഇറങ്ങരുതെന്ന് പറഞ്ഞതുകൊണ്ട് ഞങ്ങളെ പറ്റിക്കാനാണ് ചെയ്തതെന്നാണ് ആദ്യം കരുതിയത്. എന്നാൽ തങ്ങളുടെ കണ്ണിൽ മുന്നിൽ വച്ച് മരണത്തിലേക്കാണ് താഴുന്നതെന്ന് അവർ മനസിലാക്കിയപ്പോൾ വൈകി.
സുഹൃത്തുക്കളും മീന്‍ ചൂണ്ടയിടാന്‍ ഉണ്ടായിരുന്നവരുമായി തിരച്ചില്‍ നടത്തി. പക്ഷേ തിരച്ചിൽവിഫലമായി. സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിലും തിരച്ചില്‍ നടത്തി. മൃതദേഹം സമീപത്ത് മുളയില്‍ കുടുങ്ങിയനിലയില്‍ കണ്ടെത്തി. ഉച്ച രണ്ടുമണിയോടെയാണ് ഇത് കണ്ടെത്തിയത് വെഞ്ഞാറമൂട് അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് ഓഫീസര്‍ എ.ടി.ജോര്‍ജ് ആണ് തിരച്ചിലിനു നേതൃത്വം നല്‍കിയത് . മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
https://www.facebook.com/Malayalivartha


























