വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നു, പൊള്ളിയടര്‍ന്ന ശരീരവുമായി ശ്രീധന്യ അലറിവിളിച്ച് വീടിന് പുറത്തേക്ക്, വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം നല്‍കി,ആ ഭയാനക കാഴ്ച്ചയുടെ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍...

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന വിവരം പുറത്തുവന്നിരുന്നു
ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീധന്യയ്ക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
രവീന്ദ്രന്‍ ഭാര്യയെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടുകാർക്ക് ഉൾക്കൊള്ളാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏതാനും നാളുകളായി കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമര്‍ദത്തിലായിരുന്നു രവീന്ദ്രനും ഭാര്യയും. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് ശേഷമാണ് അയല്‍വാസികള്‍ രവീന്ദ്രന്റെ വീട്ടില്‍ നിന്ന് വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നത് കണ്ടത്.
ഓടിയെത്തിയപ്പോള്‍ മകള്‍ ശ്രീധന്യ പൊള്ളിയടര്‍ന്ന ശരീരവുമായി അലറിവിളിച്ച് വീടിന് പുറത്തേക്ക് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ശ്രീധന്യ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം നല്‍കുകയും തുടര്‍ന്ന് വീട്ടിലെ തീകെടുത്തുകയും ചെയ്തു. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇവര്‍ കൂടി എത്തിയ ശേഷമാണ് തീ അണച്ചത്.
രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.ജ്യോതി സ്റ്റോഴ്‌സ്' എന്ന പേരില്‍ അണക്കര അല്‍ഫോന്‍സ ബില്‍ഡിങ്ങില്‍ കട നടത്തുന്ന ഇലവനാതൊടുകയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.
ഇന്നലെ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം രവീന്ദ്രന്‍ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതും. ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്. കുടുംബപ്രശ്‌നംമൂലമാണ് മുന്‍പ് താമസിച്ചിരുന്ന കടശ്ശിക്കടവില്‍നിന്ന് പുറ്റടി ഹോളിക്രോസ് കോളേജിന് സമീപത്തേക്ക് താമസം മാറിയത്.
അണക്കരയില്‍ സോപ്പുപൊടിക്കട നടത്തുന്ന രവീന്ദ്രനെ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ വ്യാപാരമാന്ദ്യവും ബാധിച്ചിരുന്നു. ഇത് രവീന്ദ്രനെ കൂടുതല്‍ സമര്‍ദത്തിലാക്കിയെന്ന് അടുപ്പക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























