തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം....ഇന്നലെ അര്‍ധ രാത്രിയിലാണ് സംഭവം, വീടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഓരോ റീത്താണ് കണ്ടെത്തിയത്, പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം....ഇന്നലെ അര്‍ധ രാത്രിയിലാണ് സംഭവം, വീടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്, പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഗോപാലപ്പേട്ടയിലെ സുമേഷ് എന്ന മണിയുടെ വീട്ടു വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും വെച്ചത്. നേരത്തെയും കണ്ണൂരില്‍ സമാനമായ ഭീഷണി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകനായിരുന്ന പുന്നോല്‍ ഹരിദാസന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നേതാക്കള്‍ പരസ്യമായ ഭീഷണി ഉയര്‍ത്തിയിരുന്നതിനു പിന്നാലെയാണ് റീത്ത് വെച്ചത്. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോപ്പുലര്‍ ഫ്രണ്ട് അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
. പാലക്കാട്ടെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍ക്ക് സംസ്ഥാന വ്യാപകമായി സിപിഎം ആണ് ഒത്താശ ചെയ്യുന്നതെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഈ സംഭവം.
"
https://www.facebook.com/Malayalivartha


























