ചോദ്യം തയ്യാറാക്കിയ അധ്യാപകര്‍ പഴയചോദ്യ പേപ്പര്‍ അതേപടി തയ്യാറാക്കി നല്‍കി, രാജി സന്നദ്ധത അറിയിച്ച പിന്നാലെ പരീക്ഷ കണ്‍ട്രോളര്‍ അവധിയിലേക്ക്...! കണ്ണൂര്‍ സര്‍വ്വകലാശാല ആവര്‍ത്തന ചോദ്യപേപ്പര്‍ വിവാദത്തില്‍ പുതിയ നീക്കങ്ങൾ...!

കണ്ണൂര്‍ സര്‍വ്വകലാശാല ആവര്‍ത്തന ചോദ്യപേപ്പര്‍ വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ച പിന്നാലെ അവധിയിലേക്ക്.പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കാമെന്ന് അറിയിച്ചത്. എന്നാല്‍ നിലവില്‍ പി ജെ വിന്‍സെന്റ് നീണ്ട അവധിയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചോദ്യം തയ്യാറാക്കിയ അധ്യാപകര്‍ പഴയചോദ്യ പേപ്പര്‍ അതേപടി തയ്യാറാക്കി നല്‍കുകയായിരുന്നുവെന്ന് വിന്‍സെന്റ് വിശദീകരിച്ചു.സംഭവത്തില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടി. കണ്ണൂര്‍-കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടാണ് ഇ മെയില്‍ മുഖേന വിശദീകരണം ആവശ്യപ്പെട്ടത്.കഴിഞ്ഞവര്‍ഷത്തെ ചോദ്യങ്ങള്‍ അതുപോലെ ആവര്‍ത്തിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വിവാദത്തിലായത്.
ഇതേതുടര്‍ന്ന് മൂന്ന് പരീക്ഷകളാണ് റദ്ദാക്കിയത്. സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പേപ്പര്‍, ബോട്ടണി കോംപ്ലിമെന്ററി പേപ്പര്‍, മലയാളം ബിരുദ പരീക്ഷയിലെ കോര്‍ പേപ്പര്‍ എന്നിവയിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായ ചോദ്യം ആവര്‍ത്തിച്ചത്.
അതേസമയം, ചോദ്യപേപ്പർ ആവർത്തനത്തിന്റെ പേരിൽ റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാലാ അധികൃതർ അറിയിച്ചു. പരീക്ഷാനടത്തിപ്പിൽ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കൺട്രോളർ സമ്മതിച്ചിരുന്നു. വീഴ്ച്ച വരുത്തിയ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.
മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്. ഏപ്രിൽ 21 ന് നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പറും മുന്‍ വര്‍ഷത്തെ ചോദ്യങ്ങളുടെ ആവർത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനം.2020ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 21ന് ആയിരുന്നു പരീക്ഷ നടന്നത്.സമാനമായ സാഹചര്യം ഉണ്ടായിതിനെ തുടര്‍ന്ന് സൈക്കോളജി ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിലെ പരീക്ഷകള്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.
നവംബര്‍ 2021 സെഷന്‍ സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്ററിന്റെ ഏപ്രില്‍ 21, 22 തീയതികളില്‍ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ ചോദ്യ പേപ്പറായിരുന്നു ഇരു പരീക്ഷകള്‍ക്കും നല്‍കിയത്.സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയോടെയാണ് പരീക്ഷകള്‍ റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് വീണ്ടും ഇതേ പിഴവ് ആര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























