എ.എ.റഹിമിന് അറസ്റ്റ് വാറന്റ്, കോടതി നടപടി...എസ്എഫ്‌ഐ സമരത്തിനിടയില്‍ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ, കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഹാജരാകാതെ റഹീം...!

അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിന് അറസ്റ്റ് വാറന്റ്. റഹീമിനെ കോടതിയില്‍ ഹാജരാക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നു ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ റഹീമിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
എസ്എഫ്‌ഐ സമരത്തിനിടയില്‍ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചുമാണ് പരാതിയിൽ പറയുന്നത്. എഎ റഹിമുള്‍പ്പെടെ 12 പേര്‍ കേസില്‍ പ്രതികളാണ്. കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha



























