കേരളത്തിന് താങ്ങാനാവുന്ന പദ്ധതിയല്ല സില്‍വര്‍ ലൈൻ; തീര്‍ത്തും അശാസ്ത്രീയ പദ്ധതി, കെ-റെയിലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത് പല കാര്യങ്ങളിലും വ്യക്തമായ പഠനങ്ങളില്ലാതെ, വേഗം വര്‍ധിപ്പിക്കാനായി ഗേജ് കുറയ്ക്കുന്നത് അശാസ്ത്രീയമാണ് എന്ന വെളിപ്പെടുത്തലുമായി സാമൂഹിക നിരീക്ഷകനും ഐ.ടി വിദഗ്ധനുമായ ജോസഫ് സി മാത്യു

കെ-റെയിൽ എന്ന സംരംഭത്തിനായി കേരളം സര്ക്കാര് എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത് എന്നത് നമുക്ക് കാണുവാൻ സാധിക്കും. ഇതിനോടകം തന്നെ പല പ്രമുഖരും ഇതിനെതിരെ രംഗത്ത് എത്തുകയുണ്ടായി. ഇപ്പോഴിതാ കേരളത്തിന് താങ്ങാനാവുന്ന പദ്ധതിയല്ല സില്‍വര്‍ ലൈനെന്ന് പദ്ധതിയെ അനുകൂലിക്കുന്നവര്‍ പോലും തിരിച്ചറിയുമെന്ന് വ്യക്തമാക്കി സാമൂഹിക നിരീക്ഷകനും ഐ.ടി വിദഗ്ധനുമായ ജോസഫ് സി മാത്യു രംഗത്ത് എത്തിയിരിക്കുകയാണ്.
സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പി.പി.പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) മോഡല്‍ പദ്ധതിയാണോ ഇതെന്ന് സര്‍ക്കാരും സിപിഎമ്മും ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ എവിടെയെങ്കിലും ക്ഷണിക്കപ്പെടാനായി അഭിപ്രായം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സെമിനാറില്‍നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ജോസഫ് സി മാത്യു ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കുകയുണ്ടായി.
അതായത് തീര്‍ത്തും അശാസ്ത്രീയ പദ്ധതിയാണിത്. പല കാര്യങ്ങളിലും വ്യക്തമായ പഠനങ്ങളില്ലാതെയാണ് കെ-റെയിലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത് തന്നെ. കേരളത്തെ സംബന്ധിച്ചിടത്തോളം അനാവശ്യ പദ്ധതി കൂടിയാണിത്. ജനങ്ങളുടെ എതിര്‍പ്പുകള്‍ മറികടന്ന് ഇത് യാഥാര്‍ഥ്യമാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഏപ്രില്‍ 28ന് നടക്കാനിരിക്കുന്ന സില്‍വര്‍ ലൈന്‍ സെമിനാര്‍ പാനലില്‍നിന്ന് കാരണം വ്യക്തമാക്കാതെ ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ സെമിനാറില്‍ ചോദിക്കാനിരുന്ന ചോദ്യങ്ങളും ആശങ്കകളും ജോസഫ് സി കൂട്ടിച്ചേർക്കുകയും ചെയ്തു.
അതായത് മണ്ണിന്റെ സ്വഭാവം ഉള്‍പ്പെടെ പരിഗണിച്ചാണ് ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ രാജ്യത്തെ റെയില്‍വേ ട്രാക്കുകളുടെ വീതി നിശ്ചയിച്ചത്. ഇത്തരത്തിൽ മണ്ണിന്റെ സ്വഭാവം വളരെ ലൂസായതിനാല്‍ തന്നെ കേരളത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. നിലവിലെ ഗേജില്‍ നിന്നുമാറി മറ്റൊരു ഗേജിലേക്ക് പോകുമ്പോള്‍ കൂടുതല്‍ പഠനം ആവശ്യമായി വരുകയാണ് ചെയ്യുന്നത്. അതായത് ഈ വേഗം വര്‍ധിക്കുന്നത് അനുസരിച്ച് തന്നെ ഗേജ് വര്‍ധിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ കെ-റെയിലില്‍ ഇതുനേരെ തിരിച്ചാണ് ഉള്ളത്. വേഗം വര്‍ധിപ്പിക്കാനായി തന്നെ ഗേജ് കുറയ്ക്കുന്നത് അശാസ്ത്രീയമാണ്. ഇങ്ങനെ ചെയ്ത മറ്റൊരു രാജ്യവും ലോകത്തില്ല എന്നതും എടുത്തുപറയേണ്ടതാണ്. സില്‍വര്‍ ലൈനില്‍ ഇത്തരമൊരു തീരുമാനത്തിന്റെ ശാസ്ത്രീയത എന്താണ്? എന്നും അദ്ദേഹം ചോദിക്കുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പദ്ധതിയുടെ 74 ശതമാനം ഓഹരി സ്വകാര്യ വത്കരിക്കുമെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. അത് നയപരമായി പാര്‍ട്ടിയും സര്‍ക്കാരും എടുത്ത തീരുമാനമാണോ?. പി.പി.പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) മോഡല്‍ പദ്ധതിയാണെങ്കില്‍ അക്കാര്യം ജനങ്ങളോട് തുറന്നുപറയണം എന്നും പറയുകയാണ് അദ്ദേഹം. അങ്ങനെയാണെങ്കില്‍ തന്നെ 2013ലെ കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് 70 ശതമാനത്തിലധികം ജനങ്ങളുടെ സമ്മതത്തോടെ മാത്രമേ സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കാന്‍ പാടുള്ളു എന്നും പറയുകയുണ്ടായി.
അതേസമയം നിലവില്‍ ബസുകളിലും ട്രെയ്‌നുകളിലും പോകുന്ന യാത്രക്കാര്‍ കെ-റെയിലിലേക്ക് മാറുന്നമെന്ന കണക്കുകള്‍വച്ചാണ് പ്രതിദിനം 80,000 യാത്രക്കാര്‍ കെ-റെയില്‍ കയറുമെന്ന് പറയപ്പെടുന്നത് തന്നെ. ഇതോടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റു ഗതാഗത മേഖലകളെ ഇത് എങ്ങനെ ബാധിക്കുമെന്ന് യാതൊരു പഠനവും ഇതുവരെ നടത്തിയിട്ടില്ല. ഇക്കാര്യങ്ങളിലും കൃത്യമായ പഠനം ആവശ്യമാണ് എന്നും അദ്ദേഹം പറയുകയുണ്ടായി.
കൃത്യമായി പറഞ്ഞാൽ കേരളത്തിന് താങ്ങാനാവുന്ന പദ്ധതിയല്ല ഇത്. എല്ലാവരും ഇത് തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എംബാഗ്‌മെന്റ് ഇട്ട് പദ്ധതി ആരംഭിച്ചുകഴിഞ്ഞാല്‍ ഇപ്പോള്‍ അനുകൂലിക്കുന്നവര്‍ നാട്ടുകാര്‍കൂടി പദ്ധതിക്ക് എതിരേ നില്‍ക്കുന്നതാണ്.
https://www.facebook.com/Malayalivartha



























