പത്തനംതിട്ടയിൽ മനുഷ്യമനസാക്ഷിയെ നടുക്കുന്ന കൊടുംക്രൂരത; മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊന്നത് മാതൃസഹോദരൻ

പത്തനംതിട്ടയിൽ മനുഷ്യമനഃസാക്ഷിയെ നടുക്കി കൊലപാതകം. മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ മാതൃസഹോദരൻ മാത്യു തോമസ് മകൻ റോബിൻ എന്നിവർ അറസ്റ്റിലായതായി റിപ്പോർട്ട്. പത്തനംതിട്ട കുഴിക്കാലയിൽ റെനിലാണ് ദാരുണമായി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് പൊലീസ് എത്തി മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് കൊലപാതകമാണെന്ന് മനസിലാക്കാൻ കഴിഞ്ഞത്. റെനിൽ മാതൃസഹോദരൻ മാത്യു തോമസിന്റെ വീട്ടിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഉണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha



























