ഭാര്യയെ കൊലപ്പടുത്തി സ്വയം ആത്മഹത്യ ചെയ്ത് ഭർത്താവ്... പൊള്ളിയ ശരീരവുമായി അലറി വിളിച്ച് പുറത്തേക്കോടി ശ്രീധന്യ... ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കട്ടപ്പന പുറ്റടിയില്‍ വീടിന് തീപിടിച്ച് ഭര്‍ത്താവും ഭാര്യയും വെന്തുമരിച്ചു. ഇതേ മുറിയിൽ ഉണ്ടായിരുന്ന മകൾക്കു ഗുരുതരമായി പൊള്ളലേറ്റു ഗുരുതരാവസ്‌ഥയില്‍, എന്ന വാർത്തകൾ ഇന്നലെ പുറത്ത് വന്നിട്ടുണ്ടായിരുന്നു. എന്നാൽ അതിൽ ഏറെ നടുക്കുന്ന ചില വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പുറ്റടി ഹോളിക്രോസ് കോളജിന് സമീപം ഇലവനാല്‍ തൊടുകയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ മകളും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ ശ്രീധന്യ (18)യുടെ നില ഗുരുതരമായി തുടരുന്നു. ശ്രീധന്യ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.
പൊള്ളലേറ്റ ശ്രീധന്യ വീടിനു പുറത്തുവന്ന് നിലവിളിക്കുകയും തീപിടിച്ച വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുകയും ചെയ്തതോടെയാണു നാട്ടുകാർ ഓടിക്കൂടിയത്. ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അവശയായി വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ശ്രീധന്യ. അമ്മയെ രക്ഷിക്കണമെന്ന മകളുടെ കരച്ചിൽകേട്ട് അയൽക്കാർ വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തീ പടർന്നതിനാൽ സാധിച്ചില്ല.
രവീന്ദ്രനും ഉഷയും മരിച്ച നിലയിലായിരുന്നു. കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് പുറ്റടിക്കാര്‍. ഏതാനും നാളുകളായി കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമര്‍ദത്തിലായിരുന്നു രവീന്ദ്രനും ഭാര്യയും എന്ന സൂചനയാണ് ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്നത്.
പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ശ്രീധന്യയ്ക്ക് ഇന്ന് അവസാന വർഷ പരീക്ഷയായിരുന്നു. നന്നായി പഠിക്കുന്ന ശ്രീധന്യയെക്കുറിച്ച് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും എല്ലാം മികച്ച അഭിപ്രായമാണ്. കുടുംബപ്രശ്‌നങ്ങളൊന്നും സ്‌കൂളില്‍ പങ്കുവെച്ചിരുന്നില്ലെന്നും എല്ലാവരോടും നല്ല ബന്ധം പുലര്‍ത്തിയിരുന്നു എന്നും അധ്യാപകര്‍ പറയുന്നു.
ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. കുടുംബപ്രശ്നങ്ങളാണു മരണകാരണമെന്നുള്ള സന്ദേശം വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിലേക്കും സുഹൃത്തിനും രവീന്ദ്രൻ അയച്ചതായി പൊലീസ് കണ്ടെത്തി. അണക്കരയിൽ ജ്യോതി സ്‌റ്റോഴ്സ് എന്ന പേരിൽ സോപ്പ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു രവീന്ദ്രൻ.
രവീന്ദ്രനെയും ഭാര്യയേയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കേളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. തീ പിടിത്തത്തില്‍ വീടിന്റെ കഴുക്കോല്‍ കത്തി മേല്‍ക്കൂരയുടെ ഷീറ്റ് താഴേക്ക് പതിച്ചു. രണ്ടു കട്ടിലുകളും കത്തിനശിച്ചു. പുതിയ വീട് വയ്‌ക്കാന്‍ രവീന്ദ്രന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. പരിഗണനാ ലിസ്‌റ്റില്‍ പേര് ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
മറ്റൊരു മകളായ ശ്രുതി വിവാഹിതയാണ്. ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ വണ്ടൻമേട് പൊലീസും കട്ടപ്പനയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധർ തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha


























