Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാസര്‍കോട് ബാങ്ക് കവര്‍ച്ച: സിനിമയെ വെല്ലും തിരക്കഥ

29 SEPTEMBER 2015 09:28 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കണ്ണില്‍പ്പൊടിയിടാന്‍ തന്ത്രങ്ങള്‍, കൃത്യമായ തിരക്കഥ, ഏറെനാളത്തെ ആസൂത്രണം. മാസങ്ങള്‍ നീണ്ട ആലോചനഎന്നിവയ്‌ക്കൊടുവില്‍ മണിക്കൂറുകള്‍ മാത്രമുള്ള പരിശ്രമം കൊണ്ടാണ് വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ നിന്നും അഞ്ചു കോടി രൂപ കവര്‍ച്ചചെയ്തത്.

ചെറുവത്തൂര്‍ ടൗണിന്റെ മധ്യത്തിലുള്ള വിജയ ബാങ്കില്‍ സ്‌ട്രോങ് റൂമിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷം രൂപയുമാണ് കവര്‍ന്നത്്. 2007-ല്‍ മലപ്പുറം ചേലേമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ നടന്ന വന്‍ കവര്‍ച്ചയുടെ മാതൃകയിലാണ് ചെറുവത്തൂരിലും കവര്‍ച്ച.

കെട്ടിടത്തിന്റെ ഒന്നാംനിലയിലുള്ള ബാങ്കിന്റെ സ്‌ട്രോങ് മുറിയിലേക്കു തൊട്ടുതാഴെയുള്ള, കടമുറിയില്‍ നിന്നു തുരന്നു കയറിയാണ് കവര്‍ച്ച. സംഭവത്തില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്നയാളിനെ കുറിച്ചു വിവരം ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ജില്ലയില്‍ വന്‍ ബാങ്ക് കവര്‍ച്ച നടക്കുന്നത്.

ഇരുപത് സെന്റിമീറ്ററിലേറെ കനമുള്ള കോണ്‍ക്രീറ്റ് തറ ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ചാണ് തുരന്നിട്ടുള്ളത്. ഒരാള്‍ക്ക് കടക്കാന്‍ മാത്രമുള്ള വലുപ്പത്തിലാണിത്. കടയ്ക്കുള്ളില്‍ മേശയ്ക്കുമേല്‍ ഇട്ട കസേരയില്‍ മണല്‍ച്ചാക്ക് വച്ചു കയറിയാണ് മോഷ്ടാക്കള്‍ മേല്‍ക്കൂര തുരന്നതെന്നാണ് പൊലീസ് കരുതുന്നത്.

\"\"

വിജയ ബാങ്കിന്റെ താഴത്തെ നിലയിലെ ആറു കടമുറികള്‍, കച്ചവടം നടത്താനെന്ന പേരില്‍ ഒരുമിച്ചു വാടകയ്‌ക്കെടുത്തയാളാണ് മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കവര്‍ച്ചയ്ക്കു ശേഷം ഇയാള്‍ മടങ്ങുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്ത ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ചെരുപ്പ് കട തുടങ്ങുന്നതിനായി കടമുറി വാടകയ്ക്ക് എടുത്തത് മഞ്ചേശ്വരം സ്വദേശിയെന്നു പരിചയപ്പെടുത്തിയ ഇസ്മായില്‍ എന്ന വ്യക്തിയാണ്. ഭാര്യ തൃക്കരിപ്പൂര്‍ സ്വദേശിയുടെ പേരിലുള്ള െ്രെഡവിങ് ലൈസന്‍സ് ധാരണാപത്രം തയാറാക്കുന്നതിനായി നല്‍കിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണികള്‍ക്കായി കടമുറി അടച്ചിടുകയായിരുന്നു. ഇസ്മായില്‍ എന്ന പേരും വിലാസവും ഭാര്യയുടെ െ്രെഡവിങ് ലൈസന്‍സും വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ ഇയാളെക്കൂടാതെ അഞ്ചോളം പേരുണ്ടെന്നാണ് സൂചന.

കവര്‍ച്ച പുറംലോകമറിയുന്നത് ഇന്നലെ പത്തരയോടെയാണ്. ചെറുവത്തൂരില്‍ മല്‍സ്യമാര്‍ക്കറ്റിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാങ്ക്. രാവിലെ 9.30ന് സ്‌ട്രോങ് മുറി തുറന്ന അസി. മാനേജര്‍ മേരി മാത്യുവാണ് ബാങ്കിന്റെ തറ തുരന്നതായി കണ്ട്, ബാങ്ക് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചത്. സ്‌ട്രോങ് മുറിയില്‍ ഉണ്ടായിരുന്ന രണ്ട് ഗോള്‍ഡ് സേഫുകളിലൊന്നും രണ്ടു ഇരുമ്പ് അലമാരകളുമാണ് സംഘം തുറന്നത്. തകര്‍ക്കാതെ, കള്ളത്താക്കോലോ മറ്റോ ഉപയോഗിച്ച് അതിവിദഗ്ധമായാണ് ഗോള്‍ഡ് സേഫ് തുറന്നിരിക്കുന്നത്. ഇരുമ്പ് അലമാരകള്‍ തകര്‍ത്ത നിലയിലായിരുന്നു. വായ്പയെടുത്തവരില്‍ നിന്ന് ഈടായി വാങ്ങിയതാണു കവര്‍ച്ച ചെയ്യപ്പെട്ട 20 കിലോ സ്വര്‍ണം.

കാസര്‍കോട്ടു നിന്നെത്തിയ വിരലടയാള വിദഗ്ധന്‍ രാജീവ് മേലാഞ്ചേരിയുടെ നേതൃത്വത്തിലെത്തിയ സംഘം ബാങ്കില്‍ നിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് സ്ഥലം സന്ദര്‍ശിച്ചു. കുഡ്‌ലു ബാങ്ക് കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നു സുരക്ഷാവീഴ്ച ഉണ്ടായതായി അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ഹരിശ്ചന്ദ്ര നായിക്, നീലേശ്വരം സിഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

വിജയബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് എതിരെയുള്ള ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച രാവിലെ ബൈക്കിലെത്തിയ ഒരാള്‍ ബാങ്കിന്റെ താഴത്തെ നിലയിലെ മുറിയിലേക്കു കയറുന്നതും മടങ്ങിപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 10.30ന് മുറിയിലേക്കു കയറിയ ഇയാള്‍ 11.17ന് തിരിച്ചിറങ്ങി. കയ്യിലുണ്ടായിരുന്ന പൊതി ബൈക്കില്‍വച്ച് മറ്റൊരാള്‍ക്കൊപ്പം പോയി. പ്രതികള്‍ വെള്ളം കുടിക്കാന്‍ ഉപയോഗിച്ച കുപ്പിയിലെയും ഷട്ടര്‍ പൂട്ടിലെയും വിരലയടാളങ്ങളും നിര്‍ണായകമാവും. കവര്‍ച്ചയ്ക്കു ശേഷം സ്‌ട്രോങ് മുറി കഴുകി വൃത്തിയാക്കിയതിനാല്‍ ഇവിടെ നിന്നു കാര്യമായ വിരലടയാളം ലഭിച്ചില്ലെന്നാണ് സൂചന. തുടര്‍ച്ചയായ അവധിദിവസങ്ങള്‍ മുതലെടുത്താവണം, ശനിയാഴ്ച കൃത്യത്തിനു തിരഞ്ഞെടുത്തതെന്നും പൊലീസ് വിശ്വസിക്കുന്നു.

\"\"

കവര്‍ച്ച നടന്ന ശനിയാഴ്ച പകല്‍, ഇതുകൊണ്ടുതന്നെ ടൗണിന്റെ ഹൃദയഭാഗത്തായിട്ടും കോടികളുടെ കവര്‍ച്ച പുറംലോകമറിയാന്‍ വൈകി. ശനിയാഴ്ച രാവിലെ നടന്ന കവര്‍ച്ച തിങ്കളാഴ്ച ബാങ്ക് അധികൃതര്‍ തുറക്കാന്‍ എത്തുമ്പോള്‍ മാത്രമാണ് അറിഞ്ഞത്. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെയും പൊലീസിനെയും അറിയിച്ചെങ്കിലും സംഭവം പുറംലോകമറിയാന്‍ വൈകി. പതിനൊന്നോടെയാണ് നാട്ടുകാരടക്കം ഇവിടേക്ക് എത്തിയത്.

ബാങ്ക് ഇടപാടുകാരും നിക്ഷേപകരും ഉള്‍പ്പെടെ ആശങ്കയോടെ ബാങ്ക് പരിസരത്ത് എത്തിയിരുന്നു. പണയ സ്വര്‍ണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണെന്നും ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് കുഡ്‌ലുവിലെ സര്‍വീസ് സഹകരണ ബാങ്ക് എരിയാല്‍ ശാഖയില്‍ നിന്ന് 17കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും പട്ടാപ്പകല്‍ കൊള്ളയടിച്ചതിനു പിന്നാലെയാണ് നാടിനെ നടുക്കുന്ന ബാങ്ക് കവര്‍ച്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends