പ്രോസിക്യൂട്ടര്‍മാർ രാജിവച്ചു കോടതിയും കയ്യൊഴിഞ്ഞു? ഇനി നാണം കെടാൻ വയ്യ അതിജീവത ആ തീരുമാനത്തിലേ

നടിയെ ആക്രമിച്ച കേസിൽ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച അവസ്ഥയിലാണ് അതിജീവിതയെന്നും ഭാഗ്യലക്ഷ്മി പറയുന്നത്. സിനിമ ലോകത്ത് മാത്രം ജീവിച്ച ആ പെൺകുട്ടിക്ക് എന്താണ് ഇനി ചെയ്യേണ്ടതെന്നതിൽ ഭയമുണ്ട്.
അത്രമാത്രം സംഭവ വികാസങ്ങൾ കേസിൽ ഇതിനകം ഉണ്ടായെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.ഈ കോടതിയിൽ നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നേരത്തെ കോടതികളെ സമീപിച്ചതാണ്.
ആ ആവശ്യം കോടതി തള്ളിയതോടെ ഇനിയും ഞാൻ നാണം കെടേണ്ടി വരുമോ എന്ന ഭയം അവരുടെ ഉള്ളിലുണ്ട്. കോടതിക്കെതിരെ പറഞ്ഞാൽ നമുക്കെതികെ കോടതിയലക്ഷ്യ നടപടി എടുക്കുന്ന സ്ഥിതിയാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാരും രാജിവച്ചപ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി.
എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. ഇനി എന്താണ് ചെയ്യേണ്ടതെന്ന് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചേക്കും. നമുക്ക് പറയാന്‍ പറ്റുന്ന അഭിപ്രായം പോലും അവര്‍ക്ക് പറയാന്‍ പറ്റുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
അവരുടെ അവസ്ഥയും ദയനീയമാണ്. നമ്മള്‍ എല്ലാവരും പൊതുമധ്യത്തില്‍ സംസാരിക്കുന്നവരും ഇടപെടുന്നവരുമാണ്. സിനിമ മാത്രം കണ്ട് ജീവിക്കുന്ന പെണ്‍കുട്ടിയാണത്. ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച അവസ്ഥയിലാണ് ആ പെണ്‍കുട്ടി. ഇനിയും സ്വമേധയ മുന്നോട്ടുവരാന്‍ അവര്‍ക്ക് ഭയമുണ്ടെന്ന് ഭാഗ്യലക്ഷ്മി
പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുകയാണ്. ജനങ്ങള്‍ പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നീതിക്ക് വേണ്ടി ആരാണ് തെരുവില്‍ ഇറങ്ങി സമരം ചെയ്യുന്നത്. ഇത് ഒരു നടിയുടെ പ്രശ്‌നമല്ല പെണ്‍കുട്ടിയുടെ പ്രശ്‌നമാണ്. പൊതുജനങ്ങള്‍ക്ക് കിട്ടിയ ഏറ്റവും മികച്ച അവസരമാണിത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടി സ്വീകരിക്കാന്‍ വിചാരണ കോടതി തന്നെ തയ്യാറാകണമെന്ന് അഡ്വ അജകുമാര്‍.
ജഡ്ജി എഴുതിയ രേഖകള്‍ അതേപടി ഫോട്ടോ എടുത്ത് ആരെങ്കിലും പ്രതിക്ക് അയച്ച് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഗുരതരമായ കുറ്റമാണ്. അത് കോടതിയുടെ നിഷ്‌കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യമാണെന്നും അജകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജകുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
'ഏതെങ്കിലും കോപ്പികള്‍ കോടതിയില്‍ നിന്ന് വേണമെങ്കില്‍ കോടതി ഉദ്യോഗസ്ഥന്റെ ഒപ്പും സീലും വെച്ച് രേഖകള്‍ സര്‍ട്ടിഫൈ ചെയ്ത് തരും. ജഡ്ജി എഴുതിയ രേഖകള്‍ അതേപടി ഫോട്ടോ എടുത്ത് ആരെങ്കിലും പ്രതിക്ക് അയച്ച് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഗുരതരമായ കുറ്റമാണ്. അത് കോടതിയുടെ നിഷ്‌കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യമാണ്'.
'ഒരു സര്‍ട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ ആ അപേക്ഷ ജഡ്ജിയ്ക്ക് മുന്നില്‍ എത്തും. അതിന് ശേഷം ജഡ്ജി അത് ഓഡര്‍ ചെയ്യും. അതിന് അനുസരിച്ചാണ് സെക്ഷനില്‍ നിന്നും രേഖകള്‍ സര്‍ട്ടിഫൈ ചെയ്ത് ലഭിക്കുക. ഈ രേഖകള്‍ ഫോട്ടോ എടുത്ത് കൊടുക്കണമെന്ന് പറയാന്‍ കോടതിക്ക് യാതൊരു അവകാശവും ഇല്ല. അത്തരത്തില്‍ അയച്ച് കൊടുക്കണമെന്ന് പറയണമെങ്കില്‍ എന്തെങ്കിലും അവിഹിത ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വേണം കരുതാന്‍'.
'അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതാരാണ് നടത്തിയതെന്ന് വേണം ആദ്യം കണ്ടുപിടിക്കേണ്ടത്. ആ ബാധ്യത വിചാരണ കോടതിക്കാണ്. ഇക്കാര്യം അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരവും അവകാശവും എന്താണെന്ന് കോടതി ചോദിക്കുമ്പോള്‍ കോടതിയും സംശയത്തിന്റെ മുനയിലാണ്. ഇനി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയാണ്. അതിന് അന്വേഷണ ഉദ്യോഗസ്ഥരോ അതിജീവിതയോ ഹൈക്കോടതിയെ സമീപിക്കുകയും മുന്നിലുള്ള തടസങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്യണം'.
'സാക്ഷികളെ അട്ടിമറിക്കാനും അവരെ സ്വാധീനിക്കാനും കൂറുമാറ്റാനും കോടതിയില്‍ നിന്നും സഹായം കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് അന്വേഷണത്തിന്റെ ഭാഗം തന്നെയാണ്. കോടതി നടപടികള്‍ പൂര്‍ണമായും നിഷ്പക്ഷമായിരിക്കണം. വാദിക്കോ പ്രതിക്കോ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാനോ പാടില്ല. അതുണ്ടായാല്‍ കോടതിയുടെ സത്യസന്ധതയെ തന്നെ ഹനിക്കുന്ന നടപടിയാകും. നീതി ന്യായ നടത്തിപ്പിന്റെ ഇടയിലേക്കുള്ള കൈകടത്തലായും അതിനെ കണക്കാക്കപ്പെടും. കോടതി തന്നെയാണ് ഇക്കാര്യത്തില്‍ കോടതി തന്നെയാണ് ശക്തമായ നടപടി സ്വീകരിക്കേണ്ടതെന്നും' അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























