നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി... കിഴവനായ കെവി തോമസിനെ ഒതുക്കാന്‍ ശ്രമിച്ചവര്‍ക്ക് കിഴവന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കാണിച്ച് കൊടുത്തു; കെവി തോമസിന്റെ പ്രസംഗം ലൈവായി ടെലിക്‌സാറ്റ് ചെയ്ത് ചാനലുകള്‍; അവസാനം കെ.വി. തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയതായി കെ.സുധാകരന്‍

കിഴവന്‍മാര്‍ കമ്മ്യൂണിസ്റ്റ് വേദിയിലെത്തിയാല്‍ ചെറുപ്പമാകുമോ എന്ന ചോദ്യമാണ് ഇന്നലെ തൃക്കാക്കരയില്‍ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിട്ട കെവി തോമസിന്റെ പ്രസംഗം കേരളത്തെ ഇളക്കി മറിക്കുകയായിരുന്നു. യുഡിഎഫിന്റെ പരാജയം വിളിച്ചോതുന്നതും കൂടിയായിരുന്നു തോമസ് മാഷിന്റെ പ്രസംഗം.
അങ്ങനെ സോണിയാജീയുടെ കണ്ണിലുണ്ണിയായ തോമസ് മാഷ് കോണ്‍ഗ്രസിന് പുറത്തായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചു. തൃക്കാക്കര മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ.വി.തോമസ് പങ്കെടുത്തതിനു പിന്നാലെയാണ് നടപടി.
എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്ന് ചിന്തന്‍ ശിബിരത്തിനായി ഉദയ്പുരിലെത്തിയ സുധാകരന്‍ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.വി.തോമസിന് ഒരു ചുക്കും ചെയ്യാനില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. പരമാവധി കാത്തിരുന്നു, ഇനി കാത്തിരിക്കാന്‍ കഴിയില്ല, കെ.വി.തോമസ് പാര്‍ട്ടിക്ക് വെളിയിലായി. കെ.വി.തോമസിനൊപ്പം കോണ്‍ഗ്രസുകാര്‍ ആരുമില്ല. തോമസിന്റെ കൂടെ ഒരാള്‍പോലും പാര്‍ട്ടിവിടില്ലെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ശരിക്കും തോമസ് മാഷിന്റെ ദിവസമായിരുന്നു. കമ്മ്യൂണിസ്റ്റ് വേദിയില്‍ ഇളക്കി മറിച്ചുകൊണ്ടായിരുന്നു തോമസ് മാഷിന്റെ പ്രസംഗം. എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ കെ.വി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പിണറായി വികസന നായകനെന്നും പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പിണറായിക്ക് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കെ.വി.തോമസിനെ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനായി പ്രചാരണരംഗത്തിറങ്ങുമെന്നും കെ.വി. തോമസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍പ്, കോണ്‍ഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ പ്രധാന പദവികളില്‍നിന്നു നീക്കാനുള്ള കോണ്‍ഗ്രസ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം പാര്‍ട്ടി അധ്യക്ഷ സോണിയ അംഗീകരിച്ചിരുന്നു. മുതിര്‍ന്ന നേതാവാണെന്നതു പരിഗണിച്ചു തല്‍ക്കാലം പാര്‍ട്ടിയില്‍നിന്നു അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ വലിയ രീതിയിലാണ് കെവി തോമസ് പുകഴ്ത്തിയത്. പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പിണറായിക്ക് സാധിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തുള്ളതിനേക്കാള്‍ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.വി.തോമസിനെ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി, കെ.വി.തോമസ് നാടിന്റെ വികസന പക്ഷത്ത് നില്‍ക്കുന്നുവെന്നും ഇതാണ് അദ്ദേഹം എല്‍ഡിഎഫ് പക്ഷത്തേക്ക് വരാന്‍ ഇടയാക്കിയതെന്നും പറഞ്ഞു. ഏഴ് തിരഞ്ഞെടുപ്പ് വിജയിച്ച ആളെന്ന് രീതിയില്‍ തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന് തോമസ് പ്രവചിച്ചു.
കോണ്‍ഗ്രസുകാരനായി നിന്നുകൊണ്ടാണ് ഞാന്‍ എല്‍ഡിഎഫിന് വോട്ടുചോദിക്കുന്നത്. ജോ ജോസഫിന് വോട്ട് ചെയ്യണം. ഞാന്‍ ഏഴു തിരഞ്ഞെടുപ്പില്‍ നിന്ന വ്യക്തിയാണ്. കോണ്‍ഗ്രസ് ഇത്തവണ ഒരു അപരനെയും െകാണ്ട് നിര്‍ത്തിയിട്ടുണ്ട്. എന്ത് പറ്റി ഈ കോണ്‍ഗ്രസിനും യുഡിഎഫിനും എന്നാണ് എന്റെ ചോദ്യം. 19 എംപിമാര്‍ ലോക്‌സഭയില്‍ എന്താണ് ചെയ്യുന്നത്? കെ–റെയിലിന് വേണ്ടി, കോവിഡ് സമയത്ത്, എയിംസിന് വേണ്ടി ഒരാളെങ്കിലും ശബ്ദിച്ചോ? എന്നും കെ.വി.തോമസ് ചോദിച്ചു.
"
https://www.facebook.com/Malayalivartha