ഡിജിപി അനില്‍കാന്തിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നത പോലീസ് യോഗം ചേരും... രാവിലെ 11 മണിക്ക് പോലീസ് ആസ്ഥാനത്താണ് യോഗം ചേരുക, സംസ്ഥാനത്തെ ക്രമസമാധാനപ്രശ്നം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായേക്കും

ഡിജിപിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നത പോലീസ് യോഗം ചേരും. രാവിലെ 11 മണിക്ക് പോലീസ് ആസ്ഥാനത്താണ് യോഗം ചേരുക. സംസ്ഥാനത്തെ ക്രമസമാധാനപ്രശ്നം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.
മുന്‍ എംഎല്‍എ പിസി ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുണ്ടായിരുന്നു. ഡിജിപി അനില്‍കാന്ത്, പോലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരെയാണ് വിളിച്ചു വരുത്തിയത്.
പിസി ജോര്‍ജ്ജിന്റെ കേസ് കൈകാര്യം ചെയ്തതില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തലുണ്ടായി.
ആര്‍എസ്എസ് എസ്ഡിപിഐ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ നോക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഡിജിപി അനില്‍കാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുള്ളതെന്നാണ് സൂചനകള്‍ .
"
https://www.facebook.com/Malayalivartha