കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയെ രക്ഷിക്കാനുള്ള തീവ്രശ്രമവുമായി സർക്കാർ; മന്ത്രിസഭയുടെ ശുപാർശ അംഗീകാരത്തിനായി ഗവർണർക്ക് അപേക്ഷ സമർപ്പിച്ചു

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയെ രക്ഷിക്കാനുള്ള തീവ്രശ്രമവുമായി സർക്കാർ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.മന്ത്രിസഭയുടെ ശുപാർശ അംഗീകാരത്തിനായി ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. മൂന്നാഴ്ചയായിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. രാജ്ഭവൻ മണിച്ചന്റെ ജയിൽമോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കാണുന്നത് മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനാണ് ജയിലിൽ കിടക്കുന്നത്.
ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട വ്യക്തിയാണ് മണിച്ചൻ. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. ഈ കാരണത്താലാണ് ഇയാളെ ജയിൽ മോചിതനാക്കാൻ ശ്രമിക്കുന്നത് . മണിച്ചനടക്കം വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷം നടക്കും.
ഈ ആഘോത്തിന്റെ ഭാഗമായി മണിച്ചനടക്കമുള്ളവർക്ക് കൂട്ടമോചനം നൽകുവാനുള്ള പദ്ധതിയിലാണ് പോലീസ്. അന്നത്തെ മദ്യ ദുരന്തത്തിൽ 31 പേർ മരിച്ചു. ആറുപേർക്ക് കാഴ്ചനഷ്ടമായി. 500 പേർ ചികിത്സ തേടി. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞ വർഷം വിട്ടയച്ചിരുന്നു.
https://www.facebook.com/Malayalivartha