ഒന്നും വെറുതെയായില്ല... പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം ശരിയായിരുന്നു; എഴ് മാസം കൊണ്ട് റസ്റ്റ്ഹൗസുകള്‍ നേടികൊടുത്തത് രണ്ട് കോടിയുടെ വരുമാനം

പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തുറന്ന് പറയുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ വിശ്രമ മന്ദിരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താമസിക്കാനായി വിട്ടുകൊടുത്ത സര്‍ക്കാര്‍ തീരുമാനം വെറുതെയായില്ല. ഏഴ് മാസം കൊണ്ട് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 173 വിശ്രമമന്ദിരങ്ങളില്‍ നിന്ന് രണ്ട് കോടിയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്.
കൂടുതല്‍ സൗകര്യങ്ങളും സുരക്ഷിതത്വവും സര്‍ക്കാര്‍ മോഖലയിലാണ് എന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പുവന്നുതുടങ്ങിയാല്‍ സര്‍ക്കാരിന് നല്ലൊരു വരുമാനം പൊതുമരാമത്ത് വകുപ്പില്‍ നിന്നു തന്നെ ലഭിക്കും. തുടക്കത്തില്‍ ഇത്രയും വരുമാനം ലഭിച്ചെങ്കില്‍ സൗകര്യങ്ങളും കരുതലും വര്‍ധിച്ചാല്‍ വരുമാനം കൂടും. വകുപ്പിന്റെ തീരുമാനം വിജയിപ്പിക്കാന്‍ കൂടെ നിന്ന താഴെ തട്ടിലുള്ള ജീവനക്കാരെ വരെ അനുമോദിക്കാനും പൊതുമരാമത്ത് മന്ത്രി കൂടിയായ മുഹമ്മദ് റിയാസ് മറന്നില്ല.
ഇന്നലെ രാവിലെ ഏഴരയോടെ യാത്രാമധ്യേ ഒറ്റപ്പാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസിലെത്തിയ മന്ത്രി വിശ്രമ മന്ദിരത്തിലെ സേവനങ്ങളിലും ശുചിത്വത്തിലും മതിപ്പ് രേഖപ്പെടുത്തുകയും ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു. റസ്റ്റ് ഹൗസ് ജീവനക്കാര്‍ തയ്യാറാക്കിയ പ്രഭാത ഭക്ഷണവും കഴിച്ചാണ് രണ്ടര മണിക്കൂറിന് ശേഷം മന്ത്രി യാത്ര തുടര്‍ന്നത്. ചിരട്ട പുട്ടും, മുട്ടയും, ലെമണ്‍ ടീയുമാണ് മന്ത്രിക്ക് ഇഷ്ട ഭക്ഷണമായി സുരേഷിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ ഒരുക്കി നല്‍കിയത്. അതിഥികള്‍ക്ക് ഏറ്റവും മികച്ച സേവനം ഒരുക്കാന്‍ ജീവനക്കാര്‍ മത്സരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ റസ്റ്റ്ഹൗസുകളില്‍ വഴിയാത്രക്കാര്‍ക്കായി കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും ലക്ഷങ്ങള്‍ ചിലവിട്ട് ഒറ്റപ്പാലം, ഷൊര്‍ണൂര്‍ അടക്കം എല്ലാ വിശ്രമ മന്ദിരങ്ങളിലും നവീകരണം ത്വരിതഗതിയിലാണെന്നും മന്ത്രി പറഞ്ഞു. പുതിയ കിടക്കകള്‍, കട്ടിലുകള്‍, കസേരകള്‍, മേശകള്‍ മുതലായവ റസ്റ്റ്ഹൗസുകള്‍ക്ക് പുതു മോഡി സമ്മാനിക്കും.
റസ്റ്റ്ഹൗസുകളില്‍ കാന്റീന്‍ സൗകര്യം വേഗത്തില്‍ ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ സേവനം സ്വീകരിച്ചവര്‍ നല്ല വാക്കുകളിലൂടെ അവരുടെ അനുഭവം പങ്കിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഇവയെല്ലാം പരിശോധിച്ച് വിശ്രമ മന്ദിരങ്ങളെ കൂടുതല്‍ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇനിയും ഉപയോഗ ശൂന്യമായി കിടക്കുന്ന ധാരാളം ഗസ്റ്റ് ഹൗസുകള്‍ ഉണ്ടാകും ഇവയെ എല്ലാം പുതുക്കി പണിതാല്‍ തന്നെ സര്‍ക്കാരിന്റെ എല്ലാ ബാധ്യതകളും ഈ ഒരു മേഖലയില്‍ നിന്നുതന്നെ തീര്‍ക്കാര്‍ സാധിക്കും. ഇത്തരത്തിലൊരു നടപടിക്ക് മുന്നില്‍ നിന്ന എല്ലാ ഉദ്യോഗസ്ഥരും അഭിനന്ദനാര്‍ഹരാണ്.
https://www.facebook.com/Malayalivartha