പിടിയിലായത് മൂന്നാംപക്കം..... തിരുവനന്തപുരം നഗരത്തിലെ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍

പിടിയിലായത് മൂന്നാംപക്കം..... തിരുവനന്തപുരം നഗരത്തിലെ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍ രണ്ട് തവണ മദ്യം മോഷ്ടിച്ച ശേഷം മൂന്നാമതും എത്തിയപ്പോഴാണ് പെട്ടത്. കരമന സ്വദേശി ബിജുവാണ് പിടിയിലായത്.
പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ നിന്ന് രണ്ട് തവണ കുപ്പി അടിച്ച് മാറ്റിയ ബിജു മൂന്നാമത്തെ ശ്രമത്തിനിടയിലാണ് പിടിയിലായത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. രണ്ട് തവണ മദ്യം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പിറ്റേന്ന് മോഷ്ടിക്കാനെത്തിയ കള്ളനെ പിടികൂടുകയായിരുന്നു.
ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ കുപ്പി മോഷ്ടിച്ചത്. ആദ്യ മോഷണം വിജയമായതോടെ രണ്ടാം ദിനമെത്തി ഒരു കുപ്പി കൂടി അടിച്ചുമാറ്റി. രണ്ട് ദിവസം തുടര്‍ച്ചയായി ഓരോ കുപ്പി മദ്യം കാണാതായത് രാത്രിയിലെ കണക്കെടുപ്പില്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കളവ് വ്യക്തമായത്. പിറ്റേ ദിവസം ഹെല്‍മറ്റ് ധരിച്ച് മദ്യം മോഷ്ടിക്കാനായി ബിജു വീണ്ടുമെത്തി. മദ്യം മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച ഇയാളെ കാത്തുനിന്ന ജീവനക്കാര്‍ കൈയോടെ പിടികൂടി.
" f
https://www.facebook.com/Malayalivartha