കപ്പലണ്ടി ചാലഞ്ചിലൂടെ മൂന്ന് അംഗപരിമിതര്‍ക്ക് വൈദ്യുത ചക്രക്കസേര വാങ്ങി നല്‍കി കരുതല്‍ ഉച്ചയൂണ് കൂട്ടായ്മ

കപ്പലണ്ടി ചാലഞ്ചിലൂടെ മൂന്ന്് അംഗപരിമിതര്‍ക്ക് വൈദ്യുത ചക്രക്കസേര വാങ്ങി നല്‍കി കരുതല്‍ ഉച്ചയൂണ് കൂട്ടായ്മ.
ഭിന്നശേഷിക്കാരിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറിമുട്ടത്ത് പറമ്പില്‍ അമ്പിളി, അപൂര്‍വ രോഗം ബാധിച്ച് ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്ന കുമാരപുരം ചിത്തിരയില്‍ വിനോദ്, ഒരു വശം തളര്‍ന്ന കരീലക്കുളങ്ങര അഞ്ചാലുംമൂട്ടില്‍ അഭിലാഷ് എന്നിവര്‍ക്കാണു ചക്രക്കസേരകള്‍ വാങ്ങി നല്‍കിയത്.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലായി നടത്തിയ കപ്പലണ്ടി ചാലഞ്ചിലൂടെ 1.36 ലക്ഷം രൂപ സമാഹരിച്ചിരുന്നു. അതില്‍ നിന്നാണ് ഈ കാരുണ്യ പ്രവര്‍ത്തനം ചെയ്യാനായത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം സുധിലാല്‍ തൃക്കുന്നപ്പുഴ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിനു, റവ. സോനു ജോര്‍ജ്, ഹരിപ്പാട് ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി മധുര നാഥ്, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് ജി.എസ്.ബൈജു, ലല്ലു ജോണ്‍, ശ്രീജിത്ത് പത്തിയൂര്‍, പ്രഭാഷ് പാലാഴി, ശെല്‍വറാണി, നജീബ് സലീം, ഷൈജു ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha