മിന്നൽ കാരണമുള്ള ദുരന്തം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ കര്‍മപദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി; മിന്നൽ ഉണ്ടാകുന്നതിനു 30 മിനിറ്റ് മുന്നേ സാധ്യതാ അറിയിപ്പ് എസ്എംഎസ് വഴി നൽകുക ലക്ഷ്യം

ഇടിയും മിന്നലുമെല്ലാം മനുഷ്യർക്ക് ആപത്ത് വിതയ്ക്കുന്ന പ്രതിഭാസങ്ങളാണ്. ഇവ മൂലമുണ്ടാകുന്ന അപകടത്തിൽ നിന്നും നമുക്ക് രക്ഷ നേടാൻ പുതിയ മാർഗങ്ങൾ അവലംബിക്കാവുന്നതാണ്.
മിന്നലിന്റെ ദുരന്തം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ കര്‍മപദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇതിന്റെ ഭാഗമായി വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുവാനൊരുങ്ങുകയാണ്.
മിന്നൽ ഉണ്ടാകുന്നതിനു 30 മിനിറ്റ് മുന്നേ സാധ്യതാ അറിയിപ്പ് എസ്എംഎസ് വഴി നൽകുക എന്ന ലക്ഷ്യമാണ് വിദഗ്ധർക്കുള്ളത്. ഇതിന്റെ ഭാഗമായി കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ അതോറിറ്റി മിന്നല്‍ സെന്‍സറുകള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. ഐഎംഡിയുടെ റഡാറുകൾ കൊച്ചിയിലും തിരുവനന്തപുരത്തുമുണ്ട്.
പ്രകൃതിദുരന്തങ്ങളില്‍ മിന്നൽ കാരണം നിരവധി മരണങ്ങൾ നടക്കുണ്ട് . രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ 39 ശതമാനവും മിന്നലേറ്റായിരുന്നു സംഭവിച്ചത്. 2014 വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് മിന്നലേറ്റ് ഏകദേശം 71 പേര്‍ വീതം ഒരു വര്‍ഷം മരിച്ചു.
എന്നാൽ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിൽ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. ശാസ്ത്രീയ പ്രചാരണത്തിലൂടെയും മരണത്തിന്റെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 5 പേർ മിന്നലേറ്റ് മരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha