രണ്ട് വയസുകാരിയുടെ തിരോധാനം കൊലപാതകം; അമ്മയും മൂന്നാം ഭര്‍ത്താവും പിടിയില്‍, തെളിവെടുപ്പ് ഉടൻ

രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തി ഒളിപ്പിച്ചത് കുഞ്ഞിന്റെ അമ്മയും മൂന്നാനച്ചനുമാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ന് ഇരുവരേയും തെളിവെടുപ്പിനായി എത്തിക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരു മാസം മുമ്പ് കാണാതായ കുഞ്ഞിനായുള്ള അന്വേഷണമാണ് ഇപ്പോൾ അമ്മയിലേക്കും മൂന്നാനച്ഛനിലേക്കും എത്തിയതെന്നത് ഏറെ ഞെട്ടലുളവാക്കിയിരിക്കുകയാണ്.
സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും തമിഴ്‌നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കാര്യറ സ്വദേശിനി കലാസൂര്യയുടെ മകള്‍ അനശ്വരയാണ് കൊല്ലപ്പെട്ടത്. അനശ്വരയെ കാണാനില്ലെന്നു പറഞ്ഞ് കലാസൂര്യയുടെ അമ്മ സന്ധ്യ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10നു പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. ഒരു മാസം മുന്‍പാണ് അനശ്വരയെ കൊലപ്പെടുത്തിയത്.
പുനലൂരിലുള്ള അകന്ന ബന്ധുവിനോടൊപ്പം താമസിച്ചിരുന്ന കലാസൂര്യയെ സ്റ്റേഷനില്‍ എത്തിച്ച് കുട്ടിയെക്കുറിച്ച് അന്വേഷിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഒരു മാസം മുന്‍പു രാത്രിയില്‍ കണ്ണന്‍ മധുര ചെക്കാനൂരണി കോഴി ഫാമില്‍ വെച്ചു മദ്യലഹരിയില്‍ അനശ്വരയെ കൊലപ്പെടുത്തിയതായി പറഞ്ഞു. തുടര്‍ന്നു മധുര ജില്ലയിലെ ചെക്കാനൂരണി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയതിലൂടെ അനശ്വരയെ കൊലപ്പെടുത്തിയതും മറവു ചെയ്തതും കണ്ടെത്തി. കലാസൂര്യ കുട്ടിയുടെ മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചതായി മനസ്സിലാക്കിയതോടെ ഇരുവരെയും ചെക്കാനൂരണി പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























